പാലാരിവട്ടം മേൽപാലത്തിൻെറ പരിശോധന റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.

പാലാരിവട്ടം മേൽപാലത്തിൻെറ പരിശോധന റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.

പാലാരിവട്ടം മേൽപാലത്തിൻെറ പരിശോധന റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിൽ മേൽപ്പാലത്തിന്റെ ഘടനയിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഇ. ശ്രീധരൻെറ റിപ്പോർട്ട്. പൊളിക്കണോ അതോ പുനരുദ്ധാരണം വേണമോയെന്നകാര്യത്തിൽ ചർച്ചചെയ്തു തീരുമാനം എടുക്കാമെന്ന് മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു. പാലത്തിന്റെ നിർമാണത്തിൽ കുറെ പ്രശ്നങ്ങളുണ്ട്, അതിനാൽ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ പാലം ഉപയോഗിക്കാൻ പറ്റില്ല. പുനരുദ്ധാരണങ്ങൾക്കു ശേഷമാത്രമേ പാലത്തിലൂടെയുള്ള ഗതാഗതം നടത്താൻ കഴിയുള്ളു. എന്നാൽ റിപ്പോർട്ടിനെക്കുറിച്ചു കൂടുതൽ പ്രതികരിക്കാൻ ഇ ശ്രീധരൻ തയ്യാറായില്ല.

ചർച്ചകൾക്ക് ശേഷമായിരിക്കും ഇതിനെക്കുറിച്ചുള്ള അനന്തര നടപടികൾ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ ചെന്നൈ, കാണ്‍പൂര്‍ ഐ.ഐ.ടികളിലെ വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പാലാരിവട്ടം പാലത്തിൻെറ പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.