ബ്രഡ് ബനാന ബോൾസ്

ബ്രഡ്  ബനാന ബോൾസ്

ആവശ്യമുള്ള സാധനങ്ങൾ :

ബ്രഡ് – 8 കഷ്‌ണം

ഏത്തപ്പഴം – 2 (നന്നായി പഴുത്തത് )

തേങ്ങാ ചിരകിയത് – 1/ 2 കപ്പ്

പഞ്ചസാര – ആവശ്യത്തിന്

അണ്ടിപ്പരിപ്പ്, കിസ്സ്മിസ് – 1/ 4 കപ്പ്

പാൽ – 5 ടേബിൾസ്പൂൺ

ഏലക്കപൊടി – ഒരു നുള്ള്

നെയ്യ് – 6 ടീസ്‌പൂൺ

ബ്രഡ് പൊടിച്ചത് – 1/ 2 കപ്പ്

ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാകുന്ന വിധം :

ഒരു പാനിൽ നെയ്യൊഴിച്ചു ചൂടാക്കിയ ശേഷം അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടു വറുക്കുക. അതിലേക്ക് തേങ്ങാ ചിരകിയതും പഞ്ചസാരയും ചേർത്തുകൊടുക്കുക. ചെറുതീയിൽ ഇട്ടു നന്നായി ഇളക്കുക.

ഈ കൂട്ടിലേക്ക്‌ പഴം ചെറുതായി നുറുക്കിയതും ഏലക്കാപൊടിയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും ഇറക്കിവയ്ക്കുക. ബ്രഡിന്റെ അരികുകളഞ്ഞശേഷം പരത്തുന്ന കോൽ ഉപയോഗിച്ച് ഒന്ന് പരത്തികൊടുക്കുക. പരത്തിയെടുത്ത ബ്രഡ് ചെറുതായി ഒന്ന് പാലിൽ മുക്കുക. അതികം മുക്കരുത്.

ബ്രഡിലേക്ക് നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന കൂട്ട് ഇട്ടിട്ട് നന്നായി ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ ബ്രഡ് പൊടിയിൽ മുക്കി മാറ്റിവയ്ക്കുക. എണ്ണ ഒഴിച്ച് ചൂടായശേഷം ബോളുകൾ വറുത്തുകോരുക. രുചികരമായ ബ്രഡ് ബനാന ബോൾസ് തയ്യാർ. ചൂടോടെയോ അല്ലാതെയോ വിളമ്പാം.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.