ചർമ്മം തിളങ്ങാൻ പ്രകൃതിദത്ത വഴികൾ

ചർമ്മം തിളങ്ങാൻ പ്രകൃതിദത്ത വഴികൾ

സ്വന്തം സൗന്ദര്യത്തിൽ വളരെ ശ്രദ്ധാലുവാണ് നിങ്ങൾ എന്ന് കരുതുക . നിങ്ങൾക്ക് ഒരു സുപ്രധാന ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടെന്നും  കരുതുക. നിങ്ങളുടെ ഇപ്പോഴത്തെ ചർമ്മത്തിൽ തൃപ്തയല്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും ?  ഒരു ബ്യൂട്ടി ക്ലിനിക് ലക്ഷ്യമാക്കി നീങ്ങും, ആയിരം രൂപയും സ്‌കിൻ മെച്ചപ്പെടുത്തുന്നതിനായി ചെലവിടും. എന്തിനാണ് ഇത്രയും പരിഭ്രമിക്കുന്നത്. അധിക പണച്ചിലവില്ലാതെ   ചർമ്മത്തിന് കേടുവരുത്താത്ത, കൂടുതൽ ഫലപ്രദമായ രീതികൾ നമുക്ക് ലഭ്യമാണെങ്കിലോ ? നിങ്ങൾ അത് തിരഞ്ഞെടുക്കുമോ? തീർച്ചയായും നിങ്ങൾ ഈ പ്രകൃതിദത്തരീതികൾ ഇഷ്ടപ്പെടുക തന്നെ ചെയ്യും.

ഈ പതിപ്പിൽ, ചർമ്മം വെട്ടിത്തിളങ്ങാൻ സഹായിക്കുന്ന  അഞ്ച് പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് വിശദീകരിക്കുന്നത്.  വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ആമുഖമായി ഒരു കാര്യം പറയാം. നിങ്ങളുടെ ഭക്ഷണക്രമം ശരിയല്ലെങ്കിൽ പിന്നെ ചർമ്മത്തിന് ഏത് തരം ട്രീറ്റ്‌മെന്റ് ചെയ്തിട്ടും  പ്രയോജനമില്ല. നിങ്ങളുടെ ഭക്ഷണക്രമത്തിൽ വിറ്റമിനുകളും മിനറലുകളും പാകത്തിന് ഉൾപ്പെടുത്തണം.. ദിവസവും 13 മുതൽ 15 ഗ്ലാസ് വെള്ളം വരെ കുടിക്കണം.

മഞ്ഞൾ

ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള  ഒരു ഔഷധമാണ്  മഞ്ഞൾ. അത് ശരീരത്തിൽ കൊളാജൻ ഉൽപ്പാദനം കൂട്ടുന്നു. അപകടകാരികളായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു.

ഒരു ടീസ്പൂൺ  മഞ്ഞൾപൊടിയും നാല് ടീസ്പൂൺ പയറുപൊടിയും പാലോ വെള്ളമോ ഉപയോഗിച്ച് പേസ്റ്റ് രൂപമാകുന്നതുവരെ കലർത്തുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുക.

വെളിച്ചെണ്ണ

വരണ്ട ചർമ്മത്തിന് നല്ല ഔഷധമാണ് വെളിച്ചെണ്ണ. നല്ലൊരു മോയ്സ്റ്ച്ചയ്‌സർ കൂടിയാണ് വെളിച്ചെണ്ണ. ഫാറ്റി ആസിഡിന്റെ ഗുണങ്ങളും ആന്റ് ഓക്‌സിഡന്റും  വെളിച്ചെണ്ണയിലുണ്ട്.  

ഒരു ടീസ്പൂൺ  വെളിച്ചെണ്ണ ചൂടാക്കുക. അത് മുഖത്ത് പുരട്ടുക. പുരട്ടുമ്പോൾ, വൃത്താകൃതിയിൽ മുഖത്തെ മസിലുകളിൽ മസാജ് ചെയ്യാനും മറക്കരുത്.  ചർമ്മം ഈ വെളിച്ചെണ്ണയെ വലിച്ചെടുത്തതിന് ശേഷം പയറുപൊടി ഉപയോഗിച്ച് കഴുകിക്കളയുക.

കാറ്റാർവാഴ അഥവാ ആലോവെറ

ഒരു അത്യപൂർവ്വ പ്രകൃതിദത്തഔഷധമാണ് കാറ്റാർവാഴ . ഇതിന്  ചർമ്മത്തിന് പോഷകം നൽകാനും സുഖപ്പെടുത്താനുമുള്ള   കഴിവുകളുണ്ട്. ചർമ്മത്തിന് പുനർജീവൻ കൊടുക്കാനുള്ള അലോവേരയുടെ  കഴിവും അപാരമാണ്. ഒരു ടീസ്പൂൺ ആലോവെറ ജെൽ എടുക്കുക. അതിൽ അൽപം മഞ്ഞൾപൊടി ചേർക്കുക. ഒരു ടീസ്പൂൺ തേനും പാലും ഇതിനോട് ചേർത്തിളക്കുക. തേച്ച് പിടിപ്പിച്ച് ഇരുപതോ മുപ്പതോ മിനിട്ടുകൾക്ക് ശേഷം കഴുകിക്കളയുക. 

ചെറുനാരങ്ങ

ജീവനില്ലാത്ത കോശങ്ങൾ ചർമ്മത്തിൽ നിന്നും  നീക്കാൻ ചെറുനാരങ്ങ നല്ലതാണ്. ചർമ്മം  വൃത്തിയാക്കാനും ബ്ലീച്ച് ചെയ്യാനുമുള്ള  ശേഷി ചെറുനാരങ്ങാ നീരിനുണ്ട്. പ്രകൃതിയിലെ ഏറ്റവും ഫലപ്രദമായ ചർമ്മത്തിന് തിളക്കം കൂട്ടുന്ന  ഒരു  ഘടകമാണിത്. ചർമ്മത്തിന്റെ സ്വാഭാവിക നിറത്തിനെ മെച്ചപ്പെടുത്താൻ ഇത് നല്ലതാണ്. സൂര്യപ്രകാശം മൂലം ചർമ്മത്തിന് സംഭവിക്കുന്ന  കേടുപാടുകൾ തീർക്കാനും നാരങ്ങനീരി്ന്ശേഷിയുണ്ട്.

രണ്ട് ടീസ്പൂൺ ചെറുനാരങ്ങയും രണ്ട് ടീസ്പൂൺ പഞ്ചസാരയും കൂറ്റിക്കലർത്തുക. അഞ്ച് മുതൽ 10 മിനിറ്റ് വരെ ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയുക.

പപ്പായ

പഴവർഗ്ഗങ്ങളിൽ രാജാവാണ് പപ്പായ. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പപ്പായയ്ക്കുള്ള കഴിവ് അപാരമാണ്, കാരണം അതിൽ നിരവധി വിറ്റമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നു. അഴുക്കും ജീവനില്ലാത്ത കോശങ്ങളും നീക്കം ചെയ്യാനും പപ്പായയ്ക്ക് കഴിയും.

പഴുത്ത പപ്പായ ഒരു കഷണം എടുക്കുക. ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും ഒരു സ്പൂൺ തേനും കൂറ്റിക്കലർത്തി കുഴമ്പുരൂപത്തിലാക്കുക. നിങ്ങളുടെ മുഖത്ത് അത് മൃദുവായി പുരട്ടുക. 20 മുതൽ 30 വരെ മിനിറ്റിന്ശേഷം കഴുകിക്കളയുക.

പ്രകൃതി ദത്തമായ മാർഗ്ഗമാണ് എപ്പോഴും കെമിക്കൽ മാർഗ്ഗങ്ങളേക്കാൾ നല്ലത്. ദീർഘനാൾ ഉപയോഗിച്ചാലും പ്രകൃതിദത്തമായ ഉൽപങ്ങൾ ചർമ്മത്തിന് യാതൊരു വിധത്തിലും ഹാനികരമാകില്ല. പ്രകൃതിയിലേക്ക് തിരിയാൻ, മറ്റൊരു കാരണത്തിന്റെ ആവശ്യം  കാക്കേണ്ടതുണ്ടോ ?

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.