സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി പടവെട്ടാൻ നിവിൻ പോളി.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്സിന് വേണ്ടി  പടവെട്ടാൻ നിവിൻ പോളി.


കായംകുളം കൊച്ചുണ്ണി’യ്ക്ക് ശേഷം നിവിൻ പോളിയും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച്   സണ്ണി വെയ്ൻ നിർമിക്കുന്ന നിവിൻ പോളി  ചിത്രമാണ് പടവെട്ട്‌. ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. രാത്രിയുടെ പശ്ചാത്തലത്തിൽ വരച്ച ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം ‘മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ’ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം  നിർവഹിക്കുന്നത്. നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ച  നാടകമായിരുന്നു ‘മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത്’. അതുകൊണ്ട് തന്നെ ഈ ടീം വെള്ളിത്തിരയിൽ കൈകോർക്കുമ്പോൾ പ്രതീക്ഷകള്‍ എല്ലാവരിലും നിറയുകയാണ്.

നിവിൻ പോളിയുടെ വരാനിരിക്കുന്ന വൻ ബഡ്‌ജറ്റ്‌ ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടു ഒരുങ്ങുന്നത്. സണ്ണി വെയ്നും നിവിൻ പോളിയും ലിജു കൃഷ്ണയും ഒന്നിക്കുമ്പോൾ മലയാള സിനിമക്ക് ഈ ചിത്രം പുതിയ പ്രതീക്ഷകൾ നൽകുന്നു..

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.