പുതിയ പദ്ധതികളുമായി റെയിൽവേ: പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്കാന് നീക്കം

പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്കാന് റെയിൽവേയുടെ നീക്കം. വിനോദസഞ്ചാര മേഖലകളിലും യാത്രക്കാര്‍ അധികമില്ലാത്ത റൂട്ടുകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പാണ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകാൻ തീരുമാനിച്ചത്. അടുത്തുള്ള ദിവസങ്ങളിൽ ഇതിനുള്ള നടപടികൾ ആരംഭിക്കും.
ഐ.ആര്.സി.ടി.സി.ക്ക് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് നല്കി പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതേറ്റെടുക്കുന്നതോടെ റെയിൽവേയുടെ ടിക്കറ്റ് നല്‍കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഐ.ആര്.സി.ടി.സി.ക്ക് ലഭിക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതലയാകും ആദ്യം ഐ.ആര്.സി.ടി.സി.ക്ക് നല്‍കുക. ലേലനടപടികളിൽ നിന്നുമായിരിക്കും റെയിൽവേ നടത്താൻ താൽപര്യമുള്ള ഓപ്പറേറ്റർമാരെ റെയിൽവേ തിരഞ്ഞെടുക്കുക.
ട്രേഡ് യൂണിയനുകളുടെകൂടി അഭിപ്രായം എടുത്തതിന് ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക. ഇതുകൂടാതെ പുതിയ പദ്ധതികൾക്കൂടി നടപ്പാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright