വായുചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ വ്യതിയാനം.. അടുത്ത ദിവസങ്ങളില്‍ ഗുജറാത്ത് തീരത്തെത്തും

വായുചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ വ്യതിയാനം.. അടുത്ത ദിവസങ്ങളില്‍ ഗുജറാത്ത് തീരത്തെത്തും

വായുചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ വീണ്ടും വ്യതിയാനം. ഇന്ത്യയുടെ തീരത്തേയ്ക്കുതന്നെ മടങ്ങി വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ വടക്കു-പടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്ന വായു എതിർദിശയിലേക്ക് തിരിയാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ത്യൻ തീരത്തേയ്ക്കുതന്നെ മടങ്ങി വരുമെന്ന് മുന്നറിയിപ്പുണ്ട്. ചുഴിക്കാറ്റിന്റെ തീവ്രത കുറയുമെങ്കിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
17-18 തീയതികളില്‍ ഗുജറാത്തിലെ കച്ചില്‍ വായു ആഞ്ഞടിക്കുമെന്നാണ് റിപ്പോർട്ട്.

ഗുജറാത്തിന് പുറമേ മുംബൈ, ഗോവ ഉൾപ്പടെയുള്ള തീരമേഖലകളിൽ ‘വായു’ പ്രഭാവത്തിൽ മഴ തുടരുകയാണ്. കേരളതീരത്ത് ഇന്ന് വന്‍ തിരമാലകളുണ്ടാകുമെന്ന് സമുദ്രഗവേഷണകേന്ദ്രം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട് കൂടാതെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.