മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 കിരീടം തന്യ സിൻഹക്ക്

മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 കിരീടം തന്യ സിൻഹക്ക്

ഇന്ത്യയുടെ സൗന്ദര്യറാണിയായി തന്യ സിൻഹ (ജാർഖണ്ഡ്) യെ തിരഞ്ഞെടുത്തു . ഫസ്റ്റ് റണ്ണറപ്പ് കിരീടം നികിത തോമസ് ( കേരളം), സെക്കൻഡ് റണ്ണറപ്പ് കിരീടം സമീക്ഷ സിംഗ് ( ഡൽഹി ) കരസ്ഥമാക്കി . പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ചിരിക്കുന്ന മണപ്പുറം മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 ജൂൺ 8 ന് വൈകുന്നേരം 6 മണിക്ക് കൊച്ചി സാജ് എർത്ത് റിസോർട്ടിൽ നടന്ന മത്സരത്തിലാണ് ഇവർ സുവർണ്ണ കിരീടമണിഞ്ഞത്. വിജയിക്ക് ടോം ജോസ് , ചീഫ് സെക്രട്ടറി ,കേരള കിരീടം അണിയിച്ചു . മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡി & സി.ഇ.ഒ വി.പി നന്ദകുമാർ ഫസ്റ് റണ്ണർ അപ്പ് നേയും സെക്കൻഡ് റണ്ണർ അപ്പ് നെ യും കിരീടം അണിയിച്ചു . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം മത്സരാർഥികളിൽ നിന്നും തിരഞ്ഞെടുത്ത 20 സുന്ദരിമാരാണ് റാംപിൽ ചുവടുവച്ചത് .


ഇന്ത്യൻ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി സംഘടിപ്പിച്ചിരിക്കുന്ന 9 – മത് മിസ് ക്യൂൻ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകർ മണപ്പുറം ഫിനാൻസാണ്. യൂണിക് ടൈംസ് , സാജ് എർത്ത് റിസോർട്ട് , ഡി ക്യു വാച്ചസ് എന്നിവരാണ് പവേർഡ് ബൈ പാർട്ട്നേഴ്സ്.

സബ് ടൈറ്റിൽ വിജയികൾ

മിസ് ക്യൂൻ നോർത്ത് – രികിത രാഘവ് ( ഉത്തർപ്രദേശ്)
മിസ് ക്യൂൻ വെസ്റ്റ് – ദിവിജ ഗംഭീർ ( മഹാരാഷ്ട്ര )
മിസ് ക്യൂൻ ഈസ്റ്റ് – പാങ്കോജിനി ഡാഷ് ( ഒഡീഷ്യ)
മിസ് ക്യൂൻ സൗത്ത് – നികിത തോമസ് ( കേരളം )

മിസ്സ് ബ്യൂട്ടിഫുൾ ഹെയർ – റിയ റാവൽ ( ഗുജറാത്ത് ) ,
മിസ്സ് ബ്യൂട്ടിഫുൾ സ്മൈൽ – ഭാവന സിർപ്പ (തെലുങ്കാന )
മിസ്സ് ബ്യൂട്ടിഫുൾ ഐസ് – ഭാവന സിർപ്പ (തെലുങ്കാന ) –
മിസ്സ് കൺജീനിയാലിറ്റി – പാങ്കോജിനി ഡാഷ് ( ഒഡീഷ്യ)
മിസ്സ് പേഴ്സണാലിറ്റി – തരിണി കലിംഗരായർ ( തമിഴ്നാട് )
മിസ്സ് ക്യാറ്റ് വോക് – കൊഞ്ചിത ജോൺ ( കേരളം)
മിസ്സ് പെർഫെക്റ്റ് ടെൻ – ഐശ്വര്യആദർക്കർ ( മഹാരാഷ്ട്ര)
മിസ്സ് ടാലന്റ് – റിതു ഐലാനി ( മഹാരാഷ്ട്ര )
മിസ്സ് ഫോട്ടോജനിക് – തരിണി കലിംഗരായർ ( തമിഴ്നാട് )
മിസ്സ് വ്യൂവേഴ്സ് ചോയ്സ് – ഭാവന സിർപ്പ (തെലുങ്കാന )
മിസ്സ് സോഷ്യൽ മീഡിയ – സ്വാഗ്നിക ഭട്ടാചാർജി ( മേഘാലയ)
മിസ്സ് ഫിറ്റ്നസ് – റിതു ഐലാനി ( മഹാരാഷ്ട്ര )

ഡിസൈനർ സാരി, ബ്ലാക്ക് കോക്ക്ടെയിൽ , റെഡ് ഗൗൺ എന്നീ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത് . സുവർണ്ണ കിരീടവും ഫലകവും വർക്ക് കോണ്ട്രക്ടറ്റുമാണ് വിജയികൾക്ക് സമ്മാനിച്ചത് .

അഞ്ജലി റൂത്ത് ഗിൽ ( മിസ്സിസ് ഇന്ത്യ 2018 ), ദിവ്യ എം . എസ് (ഗ്ലാഡ്റാഗ്സ് മിസ്സിസ് ഇന്ത്യ സൗത്ത് ), ഡോ .ജി ഡി സിംഗ് (പ്രസിഡന്റ് WPDO ) ,തോഷ്മ ബിജു (മാനേജിങ് എഡിറ്റർ കന്യക), രേഷ്മ. ആർ. കെ നമ്പ്യാർ (ഫസ്റ്റ് റണ്ണറപ്പ് മിസ് ഗ്ലാം വേൾഡ് 2019 )എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. വിദഗ്ദ്ധർ അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

അമിതശരീരപ്രദർശനത്തിന് പ്രാധാന്യം നൽകുന്ന ബിക്കിനി റൗണ്ട് ഇല്ലാതെ അന്താരാഷ്ട്രമത്സരങ്ങൾവരെ സംഘടിപ്പിക്കുന്ന ലോകത്തിലെ തന്നെ ഒരേ ഒരു കമ്പനിയാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് .

ഐശ്വര്യആദർക്കർ ( മഹാരാഷ്ട്ര ) അമാൻഡ ഡെലീല വാസ് (ഗോവ ) ഭാവന സിർപ്പ (തെലുങ്കാന ) ദിപ്തി ശങ്കഥാർ ( ഉത്തർപ്രദേശ് ) ദിവിജ ഗംഭീർ ( മഹാരാഷ്ട്ര ) കൊഞ്ചിത ജോൺ ( കേരളം ) കൃതി ഗോയൽ ( രാജസ്ഥാൻ ) മല്ലിക മിശ്ര ( ഉത്തർപ്രദേശ് ) നികേത ഷെട്ടി ( കർണ്ണാടക ) നികിത തോമസ് ( കേരളം ) നിരഞ്ജന സുരേഷ് ( കേരളം ) പാങ്കോജിനി ഡാഷ് ( ഒഡീഷ്യ ) റിയ റാവൽ ( ഗുജറാത്ത് ) രികിത രാഘവ് ( ഉത്തർപ്രദേശ് ) റിതു ഐലാനി ( മഹാരാഷ്ട്ര ) സമീക്ഷ സിംഗ് ( ഡൽഹി ) സ്വാഗ്നിക ഭട്ടാചാർജി ( മേഘാലയ ) തന്യ സിൻഹ ( ജാർഖണ്ഡ് ) തരിണി കലിംഗരായർ ( തമിഴ്നാട് ) വൈദേഹി ദീപക് സാവന്ത് ( മഹാരാഷ്ട്ര ) എന്നിവരാണ് മിസ് ക്യൂൻ ഓഫ് ഇന്ത്യ 2019 വേദിയിൽ മാറ്റുരച്ചത് .

കൂടാതെ VPN – IBE വിമൻ എന്റെർപ്രൂനേർ അവാർഡുകളും ഈ വേദിയിവച്ച് സമ്മാനിച്ചു. കേരളത്തിലെ വിവിധ വ്യവസായ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് വിജയം കൈവരിച്ച 6 വനിതാ വ്യവസായസംഭരകർക്കാണ് ഈ അവാർഡുകൾ സമ്മാനിച്ചത്. ശ്രീമതി. അന്നമ്മ ജോസഫ് കൊട്ടകപ്പള്ളി ( Professional Excellency Award in Culinary Innovation for the year 2019) ശ്രീമതി. ആനി സജീവ് ( Maverick Woman Entrepreneur Award for the year 2019 ) ഡോ . നിലൂഫർ ഷെരീഫ് ( Professional Excellency Award in Health Care ) ശ്രീമതി. ലിസ മായൻ ( Dynamic Woman Entrepreneur Award for the year 2019) ശ്രീമതി. രൂപ ജോർജ്ജ് ( Women Excellency Award in Social and Welfare for the year) ശ്രീമതി. സരോജ തമ്പി ചാമുണ്ഡി (Professional Excellency Award in Medical Tourism for the year 2019) എന്നിവരാണ് പുരസ്കാരജേതാക്കൾ.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.