കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു.

കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു.

കൊച്ചിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഈ വിവരം വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചത്. ആരും ഭയപ്പെടേണ്ടതില്ലെന്നും എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലെ പരിശോധന ഫലത്തിലാണ് വിദ്യാര്‍ത്ഥിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്.

എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. ആദ്യം മണിപ്പാലിലെയും, ആലപ്പുഴ വൈറോളജി ലാബിലെയും പരിശോധനകളില്‍ നിപ വൈറസിനോട് സാമ്യമുളള വൈറസ് എന്ന സൂചനകള്‍ മാത്രമാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. തുടർന്ന് അവിടെനിന്നാണ് സംശയിക്കുന്ന യുവാവിന്റെ സ്രവങ്ങള്‍ പുണെയിലേക്ക് അയച്ച് കൊടുത്തത്.

രോഗിയുമായി ബന്ധപ്പെട്ടെ നാലു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിലൊരാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ രോഗിയുമായി അടുത്തിടപഴകിയവരുള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും മുൻകരുത്താലാണ് എല്ലാവർക്കുംവേണ്ടതെന്നും അറിയിച്ചു. കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് എറണാകുളം ജില്ലയിലെ ഐസൊലേഷന്‍ വാര്‍ഡ്. മുന്‍കരുതലായി എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. ചികിത്സയ്ക്ക് മരുന്ന് ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിന്‍ എന്ന ഗുളികകള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ആവശ്യമെങ്കിൽ ഓസ്ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടനെ എത്തിക്കും. രോഗം ബാധിച്ച എത്തിയവരെ ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായ കാര്യം. പ്രതിരോധപ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടത്തും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം കൂടുതല്‍ പരിശോധനകൾ നടത്തും.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.