മിസ് ഏഷ്യ ഗ്ലോബൽ 2020ന് മലേഷ്യ വേദിയാകും..


ഏഷ്യയിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്തുന്നതിനായി ഡോ. അജിത് രവി നടത്തപ്പെടുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ്സ് ഏഷ്യ ഗ്ലോബൽ 2020 നു മലേഷ്യ വേദിയാകും. ഏഷ്യയിലെ വിവിധ രാജ്യങ്ങളില് നിന്നായി നിരവധി സുന്ദരിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരമാണ് മിസ് ഏഷ്യ ഗ്ലോബൽ.
സൗന്ദര്യമത്സരരംഗത്ത് 17 വർഷത്തെ അനുഭവസമ്പത്തുള്ള പെഗാസസ് മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ , മിസ് ഗ്ലാം വേൾഡ് എന്നീ സൗന്ദര്യമത്സരങ്ങളിലൂടെ ഇവന്റ് പ്രൊഡക്ഷൻ രംഗത്ത് ശക്തസാന്നിധ്യമായി മാറിക്കഴിഞ്ഞു. എന്നാൽ മിസ് ഏഷ്യ ഗ്ലോബലിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയർത്തുകയാണ് പെഗാസസ്.
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡും പെനാങ് ടൂറിസം വകുപ്പും സംയുക്തമായാണ് മിസ് ഏഷ്യ ഗ്ലോബൽ 2020 നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയിൽ വച്ച് നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ മിസ് ഏഷ്യ ഗ്ലോബൽ 2020 സെപ്റ്റംബർ 20ന് മലേഷ്യയിലെ പെനാങിൽ വച്ച് നടത്തുവാൻ തീരുമാനാമായി. പ്രസ്തുത ചടങ്ങിൽ മിസ് ഏഷ്യ ഗ്ലോബൽ പെനാങ് ഡെപ്യൂട്ടി ചെയർമാൻ ദത്തോ സയ്ദ് മുഹമ്മദ് ഐദിദ് മുർതാസ, പെനാങ് ചീഫ് മിനിസ്റ്റർ വൈ.എ.ബി. ചൗ കോൺ യൗ, പെനാങ് ടൂറിസം ഡെവലപ്പ്മെന്റും ആർട്സ്, കൾച്ചർ ആന്റ് ഹെറിറ്റേജ് മന്ത്രിയുമായ വൈ.ബി. യോഹ് സൂൺ ഹിൻ, ഡോ. അജിത് രവി, മിസ് ആലിസ്, ക്രിസ്റ്റിൻ ഹുയാങ്, ലും വാൻ ലൈ, അസ്സെം എന്നിവർ സന്നിഹിതരായിരുന്നു.