സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : നരേന്ദ്ര മോദി മന്ത്രി സഭയിലെ അംഗങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന്.

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു : നരേന്ദ്ര മോദി  മന്ത്രി സഭയിലെ അംഗങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന്.

നരേന്ദ്ര മോദി മന്ത്രി സഭയിലെ അംഗങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന്. രാഷ്ട്രപതിക്ക് ഇന്ന് വൈകിട്ടോടെ മന്ത്രിമാരുടെ പട്ടിക കൈമാറും.

മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായിരിക്കും അന്തിമതീരുമാനമെടുക്കുക. നാളെ വൈകീട്ട് 7ന് രാഷ്ട്രപതി ഭവനില്‍വെച്ചായിരിക്കും സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിസഭയും വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്ന ഈ സാഹചര്യത്തിലും മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവര്‍ പങ്കെടുക്കും.

ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവര്‍ ഇത്തവണയും മോദി മന്ത്രി സഭയിലുണ്ടാകുമെന്നാണ് സൂചന.

സഖ്യകക്ഷികളായ ശിവസേന, ജെ.ഡി. (യു), എല്‍.ജെ.പി., ശിരോമണി അകാലിദള്‍, അപ്‌നാ ദള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ എന്നിവയെയും ഈ മന്ത്രി സഭയിൽ പരിഗണിക്കും.

തിരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് ഇക്കുറി മികച്ച പ്രാതിനിധ്യമുണ്ടാകും. മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം ആരാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമല്ല.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.