പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിൽ രാജിക്ക് തയാറെന്ന് വീണ്ടും ആവർത്തിച്ച് രാഹുല്‍ ഗാന്ധി.

പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിൽ രാജിക്ക് തയാറെന്ന് വീണ്ടും ആവർത്തിച്ച് രാഹുല്‍ ഗാന്ധി.

ലോക് സഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിൽ രാജിക്ക് തയാറെന്ന് വീണ്ടും ആവർത്തിച്ച് രാഹുല്‍ ഗാന്ധി. എന്നാല്‍ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രാഹുല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകസമിതി. മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കള്‍ രാഹുലിനോട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു.

രണ്ടാം തവണയാണു ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിപക്ഷനേതൃസ്ഥാനത്തിനുപോലും അര്‍ഹമാവാത്ത രീതിയില്‍ തോല്‍ക്കുന്നത്. ബി ജെ പി വീണ്ടും അധികാരത്തിലെത്തിയപ്പോൾ മധ്യപ്രദേശ്, കർണ്ണാടക, രാജസ്ഥാൻ എന്നി മൂന്ന് സംസ്ഥാനങ്ങളിലെയും ഭരണം നഷ്ടപ്പെടുമോയെന്ന ആശങ്കയും കോൺഗ്രസ്സിനുണ്ട്.

ഇതുകൂടാതെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന് തന്നെ വൻ പരാജയമേല്‍ക്കേണ്ടി വന്നതും പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രവര്‍ത്തക സമിതി യോഗത്തിനെത്താത്തതും ശ്രദ്ധേനേടി. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടമറിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചതോടെയാണ് അടിയന്തിരമായി യോഗം വിളിച്ചു ചേർത്തത്.

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.