റ​ഫാ​ല്‍ ഇടപാട് : വിവാദപരാമർശം കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പിച്ച്‌ രാഹുല്‍ ഗാന്ധി

റ​ഫാ​ല്‍ ഇടപാട് : വിവാദപരാമർശം കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പിച്ച്‌ രാഹുല്‍ ഗാന്ധി

റ​ഫാ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വിന്മേല്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ഉ​ന്ന​യി​ച്ച​തു സം​ബ​ന്ധി​ച്ച കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഖേ​ദ​പ്ര​ക​ട​ന​മു​ള്ള​ത്. ‘കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ​ണെ​ന്നു കോ​ട​തി അം​ഗീ​ക​രി​ച്ചു’ എ​ന്ന പ​രാ​മ​ര്‍​ശം എ​ന്തു​കൊ​ണ്ടു കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​ന്നി​ല്ലെ​ന്ന് ചൊ​വ്വാ​ഴ്ച വി​ശ​ദീ​ക​രി​ക്കാ​ന്‍ രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ല്‍​നി​ന്നു രാ​ഹു​ലി​നെ കോ​ട​തി ഒ​ഴി​വാ​ക്കി.ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ട​തി രാ​ഹു​ലി​നു നോ​ട്ടീ​സ് അ​യ​ച്ച​ത്. കേ​സി​ല്‍ ത​ന്‍റെ ക​ക്ഷി​യി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടു​ക മാ​ത്ര​മേ ചെ​യ്തു​ള്ളൂവെ​ന്നും നോ​ട്ടീ​സ​യ​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ലി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.നി​യ​മ​ന​ട​പ​ടി​ക​ള്‍ ദു​രു​പ​യോ​ഗി​ച്ച്‌ റ​ഫാ​ല്‍ വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​ല്‍​നി​ന്നു ത​ന്നെ ത​ട​യാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും പി​ഴ​യോ​ടെ ത​നി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് ത​ള്ള​ണ​മെ​ന്നും രാ​ഹു​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്പാ​കെ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം സുപ്രീംകോടതി തള്ളുകയായിരുന്നു .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.