മുഗ്ളായ് കബാബ്


ചേരുവകൾ
മട്ടൻ …500 ഗ്രാം അരച്ചത്
പച്ചുളക് ..4 എണ്ണം
വെളുത്തുള്ളി .. 4 അല്ലി
സവാള ..1 വലുത്
ഇഞ്ചി .. ഒന്നര ഇഞ്ച് കഷണം
ചിരകിയ തേങ്ങ ..1 ടേബിൾ സ്പൂൺ
ബദാം പൊടിച്ചത് ..2 ടീ സ്പൂൺ
കടലമാവ് ..1 ടീ സ്പൂൺ
മല്ലി പൊടി ..1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി .. അര ടീസ്പൂൺ
ഗരമസാല പൗഡർ .. അര ടീസ്പൂൺ
ഫ്രഷ് ക്രീം …2 ടേബിൾ സ്പൂൺ
മല്ലിയില .. കാൽ കപ്പ്
ക്യാരറ്റ് ഗ്രേറ്റ ഡ് ..2 ടേബിൾ സ്പൂൺ
ലൈം ജ്യൂസ് .. ഒരു നാരങ്ങയുടേത്
എണ്ണ ഉപ്പ് .. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾ സ്പൂൺ എണ്ണയിൽ സവാള വെളുത്തുള്ളി ഇഞ്ചി പചചമുളക് എന്നിവ ചെറുതാക്കി മുറിച്ചത്, മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല പൗഡർ എന്നിവയും ചേർത്ത് ചെറുതായൊന്ന് വഴറ്റുക.. ഇതിലേക്ക് അരച്ച മട്ടനും ഉപ്പും ചേർത്ത് ചെറിയ തീയിൽ 5 ….10 മിനിറ്റ് വരെ വേവിക്കുക. ചൂടാറിയ ശേഷം ബാക്കിയെല്ലാ ചേരുവകളും ചേർത്തിളക്കി, മിക്സി യിൽ അരക്കുക.കുറേശ്ശെ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി ചൂടായ എണ്ണയിൽ വറുത്തു കോരുക.
തസ്നീം അസ്സീസ്