കല്ലട സംഭവം : അനുഭവം തുറന്ന് പറഞ്ഞ അധ്യാപികയ്ക്ക് ഭീഷണി

കല്ലട സംഭവം : അനുഭവം തുറന്ന് പറഞ്ഞ അധ്യാപികയ്ക്ക് ഭീഷണി

കല്ലട ബസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ അധ്യാപിക മായ മാധവന് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം യാത്രികരെ മര്‍ദ്ദിച്ച സംഭവം പുറം ലോകം അറിഞ്ഞതോടെയാണ് തനിക്ക് നേരിട്ട അനുഭവം മായ തുറന്ന് പറഞ്ഞത്. ഇവര്‍ക്ക് പുറമേ കല്ലടയിലെ കണ്ണില്ലാത്ത ക്രൂരതകള്‍ വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്ത് വന്നത്.

ഭീഷണിയെ തുടര്‍ന്ന് മായ പോലീസില്‍ പരാതി നല്‍കി. നിയമനടപടികളുമായി മുന്‍പോട്ട് പോകുവാനാണ് തീരുമാനമെന്ന് മായ തുറന്നടിച്ചു. ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മായ കൂട്ടിച്ചേര്‍ത്തു.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.