ലൈംഗിക ആരോപണം തള്ളി ചീഫ് ജസ്‌റ്റിസ്: ജുഡീഷ്യറിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും നിരീക്ഷണം

ലൈംഗിക ആരോപണം തള്ളി ചീഫ് ജസ്‌റ്റിസ്:  ജുഡീഷ്യറിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും നിരീക്ഷണം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വസതിയില്‍ വച്ച്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേര്‍ന്നു. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുന്‍ ജീവനക്കാരി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും വെള്ളിയാഴ്ച കത്തയച്ചിരുന്നു.
പൊതുതാല്പപര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് എന്നാണ് ഇന്ന് രാവിലെ കോടതി അറിയിപ്പ് നല്‍കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തുമെന്നായിരുന്നു അറിയിപ്പ്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുമെന്നായിരുന്നു നോട്ടീസ്.
എന്നാല്‍ പരാതി വ്യാജമാണെന്നും ഇന്ത്യന്‍ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും വിലയിരുത്തിയ കോടതി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോൾ മാദ്ധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.

അതേസമയം, തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച്‌ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രംഗത്തെത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കറകളഞ്ഞ ജഡ്ജിയായി തുടരുന്നത് വെല്ലുവിളിയാണെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജിവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ന്യായാധിപ ജീവിതത്തിനിടയ്‌ക്ക് ഇത്തരം ഒരു ആരോപണം ഇതുവരെ ഉയര്‍ന്നിട്ടില്ല. ഇതുവരെയുള്ള തന്റെ ബാങ്ക് ബാലന്‍സ് ആറ് ലക്ഷം രൂപ മാത്രമാണ്. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇത്തരമൊരാള്‍ എങ്ങനെയാണ് സുപ്രീം കോടതിയില്‍ ജീവനക്കാരിയായതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.