എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ നാടൻ നെയ്യപ്പം

എളുപ്പത്തിൽ തയ്യാറാക്കാവുന്ന  സ്വാദിഷ്ടമായ  നാടൻ നെയ്യപ്പം

ചേരുവകൾ

പച്ചരി – 500 ഗ്രാം

ശർക്കര – 400 ഗ്രാം

നെയ്യ് – ഒരു ടേബിൾ സ്പൂൺ

പാളയംകോടൻ പഴം – ഒരെണ്ണം

തേങ്ങ നെയ്യിൽ വറുത്തത് – രണ്ട് ടേബിൾ സ്പൂൺ (ചെറുതായി നുറുക്കണം )

ഏലക്കാപ്പൊടി – ഒരു നുള്ള്

ഉപ്പ് – ഒരു നുള്ള്

സോഡാപ്പൊടി – ഒരു നുള്ള്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി നല്ലവണ്ണം കഴുകി കുതിർത്ത് പുട്ടിന്റെ പൊടിയുടെ പാകത്തിൽ ( അല്പം തരിയോടുകൂടി ) പൊടിച്ചെടുക്കുക . ഇതിലേക്ക് ശർക്കരപ്പാനിയും പഴം അരച്ചതും നെയ്യും ഉപ്പും ചേർത്ത് ഇഡ്ഡലിമാവിന്റെ അയവിൽ കുഴച്ചെടുക്കുക . സോഡാപ്പൊടിചേർത്ത് ഈ കൂട്ട് പത്ത് മണിക്കൂർ മാറ്റിവയ്ക്കുക . അതിന് ശേഷം
തേങ്ങാക്കൊത്ത് ചേർത്തിളക്കി ചൂടായ എണ്ണയിൽ ചെറിയ തവി മാവൊഴിച്ച് ചുട്ടെടുക്കുക . സ്വാദിഷ്ട്ടമായ നെയ്യപ്പം തയ്യാർ .

ഷീജ നായർ

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.