മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം.. കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്…

മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം.. കേന്ദ്ര സര്‍ക്കാറിന്    സുപ്രീം കോടതിയുടെ നോട്ടീസ്…

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാര്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങി ഏഴ് എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റി‌സ് എസ് എ ബോബ്‌ഡെ, ജസ്റ്റി‌സ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തുല്യതക്കുള്ള അവകാശ പ്രശ്നം പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും വഖഫ് ബോര്‍ഡും നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്ക് എതിരെ ഭരണഘടനയുടെ 14ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞു . ശബരിമല വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ വിശദമാക്കുന്നു.

ഷീജ നായർ

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.