ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു


ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു . ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും എന്നും വായനയെയും എഴുത്തിനെയും അളവില്ലാതെ സ്നേഹിച്ച വ്യക്തിയാണ് ഡോ. ഡി. ബാബുപോള്‍. മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടു വേദ ശബ്ദ രത്നാകരം ഒൻപത് വർഷങ്ങൾകൊണ്ടാണ് അദ്ദേഹം പൂർത്തിയാക്കിയത് . കഥ ഇതുവരെ എന്ന പേരില്‍ എഴുതിയ സര്‍വീസ് സ്റ്റോറിയും അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് .ഡോ. സി.എ. അബ്രഹാം, പി. ഗോവിന്ദപ്പിള്ള എന്നിവരോട് ചേർന്ന് രചിച്ച അച്ചന്, അച്ഛന്, ആചാര്യന് എന്ന ജീവചരിത്ര ഗ്രന്ഥവും അദ്ദേഹത്തിന്റെ സംഭവനകളിലൊന്നാണ് . വേദ ശബ്ദ രത്നാകരം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സിറിയന്‍ ഓര്‍ത്തഡോക്സ് സൊസൈറ്റിയുടെ ഉന്നതപുരസ്കാരം നേടിയ ഒരേയൊരു ഇന്ത്യക്കാരനും ഡി. ബാബുപോളാണ്. സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും അദ്ദേഹം തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയെ പറ്റി എഴുതിയ ഫ്രാന്‍സിസ് വീണ്ടും വന്നു എന്ന കൃതി അടുത്തകാലത്ത് ഏറെ ശ്രദ്ധനേടിയവയിലൊന്നാണ്. സ്വന്തം ചരമപ്രസംഗം പോലും നേരത്തെ രേഖപ്പെടുത്തിവച്ചിരുന്നു ഡോ. ഡി.ബാബു പോള്‍.
Photo Courtesy : Google/ images are subject to copyright