അപകീര്‍ത്തികരമായ പരാമര്‍ശം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കാനൊരുങ്ങി രമ്യാ ഹരിദാസ്

അപകീര്‍ത്തികരമായ പരാമര്‍ശം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പരാതി നല്‍കാനൊരുങ്ങി രമ്യാ ഹരിദാസ്

വയനാട് കഴിഞ്ഞാല്‍ കേരളത്തില്‍ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലമാണ് ആലത്തൂര്‍. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ച കേരളത്തില്‍ നിന്നുള്ള ഏക വനിതാ സ്ഥാനാര്‍ത്ഥിയാണ് രമ്യ ഹരിദാസ് . ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജുവിനും രമ്യാ ഹരിദാസിനുമായി സോഷ്യല്‍ മീഡിയയില്‍ പോര് കനക്കുന്നതിനിടെയാണ് പുതിയ വിവാദം. പാട്ട് പാടിയും തീപ്പൊരി പ്രസംഗം നടത്തിയും വോട്ടര്‍മാരെ കൈയ്യിലെടുത്ത രമ്യാ ഹരിദാസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു .
പൊന്നാനിയില്‍ പിവി അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കെയാണ് രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് . എ വിജയരാഘവനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് രമ്യാ ഹരിദാസ്. എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.  നവോത്ഥാനം  കൊട്ടിഘോഷിക്കുന്ന ഇടതുമുന്നണിയിലെ അനുഭാവികള്‍ വരെ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.