പൊള്ളിപ്പിടഞ്ഞ് കേരളം

പൊള്ളിപ്പിടഞ്ഞ് കേരളം

അതികഠിനമായ വേനലിൽ  പൊള്ളിപ്പിടയുകയാണ് കേരളം . സൂര്യന്റെ സ്ഥാനം കേരളത്തിന്റെ നേരെ മുകളിൽ ആയതിനാൽ രണ്ട് ദിവസത്തേക്ക് സൂര്യതാപം ഏൽക്കാൻ സാധ്യത കൂടുതലാണെന്ന് ദുരന്തനിവാരണാതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് . അൾട്രാവയലറ്റ് രശ്മിയുടെ അളവ് തോത് അളക്കുന്ന യൂവി ഇൻഡക്സ് 12 യൂണിറ്റ് കഴിഞ്ഞു .  ഇത് അതീവഗുരുതരപ്രശ്നമാണ് .  യൂവി ഇൻഡക്സ്11 ന് മേൽ കടന്നാൽ അത്യന്തം അപകടമാണ് . കുറഞ്ഞത് പത്ത് മിനിറ്റ് വെയിലേറ്റാൽ പൊള്ളലേൽക്കാൻ സാധ്യതവളരെ കൂടുതലാണ് . വീട്ടിലിരിക്കുന്നവരും ജാഗ്രതപാലിക്കേണ്ടതുണ്ട് . പ്രളയത്തിൽ മേൽമണ്ണ് ഒലിച്ച് പോയതും  മണ്ണിലെ ഈർപ്പം കുറച്ചിട്ടുണ്ട് .വേനൽ മഴ വൈകുന്നതും ചൂട്കൂടാൻ ഒരു കാരണമാണ് . എന്നാൽ കനത്ത ചൂടിന്റെ ഫലമായി രൂപപ്പെടുന്ന മേഘങ്ങൾ കാരണം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.