സ്ലോവേനിയ: ഭൂമിയിലെ പറുദീസ

സ്ലോവേനിയ: ഭൂമിയിലെ  പറുദീസ

സ്വർഗ്ഗത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നതെന്താണ്? മഞ്ഞ് പുതച്ച മലകളില്ലാത്ത, മനോഹര തടാകങ്ങളില്ലാത്ത, അതിശയിപ്പിക്കുന്ന  ബീച്ചുകളില്ലാത്ത, ദയയുള്ള മനഷ്യരില്ലാത്ത ഒരു സ്വർഗ്ഗത്തെപ്പറ്റി ഏതായാലും ചിന്തിക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങൾ എല്ലാം സമൃദ്ധമായി നിറഞ്ഞ അനുഗൃഹീതമായ ഒരു ലോകത്തെയാണ് സ്വർഗ്ഗമായി സാധാരണ ജനത  കരുതിപ്പോരുന്നത്. ഇക്കുറി നിങ്ങളെ അത്തരമൊരു സ്വർഗ്ഗത്തിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്. ഭയപ്പെടേണ്ട. മരിച്ചുകഴിഞ്ഞ ശേഷം എത്തിച്ചേരുന്ന  സ്വർഗ്ഗത്തെപ്പറ്റിയല്ല പറയുന്നത്.  ഈ സ്വർഗ്ഗത്തിലെത്തിച്ചേരാൻ നിങ്ങൾ ശരീരം ഉപേക്ഷിക്കണമെന്നില്ല. ഇനി കാര്യത്തിലേക്ക് കടക്കാം. സ്ലൊവേനിയയാണ് ആ സ്വർഗ്ഗരാജ്യം. പ്രകൃതിസൗന്ദര്യത്താലും സമാധാനത്താലും സമ്പന്നമായ  രാജ്യം.

മുൻ യുഗോസ്ലാവിയയുടെ പിന്തുടർച്ചാരാജ്യമാണ് സ്ലോവേനിയ. അത് ആസ്ത്രിയയ്ക്കും ക്രെയേഷ്യ, ഇറ്റലി എന്നീ  രാജ്യങ്ങൾക്കും അടുത്തായി സ്ഥിതിചെയ്യുന്നു . വെറും 29.7 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ്. പാശ്ചാത്യരാഷ്ട്രങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ രാജ്യം  യുഎിലും യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമാണ്.

രാജ്യത്തിന്റെ ഒരു ഭാഗം പൂർണ്ണമായും വനത്താൽ  ചുറ്റപ്പെട്ടു കിടക്കുന്നു . ശുദ്ധജലത്തടാകങ്ങൾക്ക് പേര് കേട്ടതാണ് ഈ യൂറോപ്യൻ രാജ്യം. നിരവധി തീരപ്രദേശങ്ങളും ഇവിടെയുണ്ട്. ജുബിൽജാന, ലേക് ബ്ലെഡ്, ട്രിഗ്ലാവ് നാഷണൽ പാർക്ക്, പോസ്‌റ്റോജ്‌ന, പിറൻ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ.

ജുബിൽജാനയാണ് തലസ്ഥാനനഗരി. ഈ തലസ്ഥാനനഗരിയോളം മനോഹരമായ മറ്റൊരു തലസ്ഥാനനഗരി ഈ ഭൂഖണ്ഡത്തിലില്ല. നിരവധി മ്യൂസിയങ്ങളും തിയറ്ററുകളും ആർട്ട്  ഗ്യാലറികളും ഇവിടെയുണ്ട്. ഓൾഡ് ടൗണും ട്രൊമോസ്‌റ്റൊവ്‌ജെയും ആണ് രണ്ട് പ്രധാന ആകർഷണങ്ങൾ.

slovenia

ട്രിഗ്ലാവ് നാഷണൽപാർക്കിലേക്കുള്ള ഗേറ്റ് വേയാണ് ലേക് ബ്ലെഡ്. പക്ഷെ അതല്ല ഈ തടാകത്തെ സവിശേഷമാക്കുന്നത്. ഇവിടുത്തെ പ്രകൃതിദൃശ്യങ്ങളാണ് തടാകത്തെ വേറിട്ടു നിർത്തുന്നത്. ജൂലിയൻ ആൽപ്‌സിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന  ചെറിയ തടാകമാണിത്. ഈ തടാകത്തിന് നടുവിലായി ഏഴാം നൂറ്റാണ്ടിലെ ഒരു കൊട്ടാരം സ്ഥിതിചെയ്യുന്നു . തടാകത്തിന് നടുവിലായുള്ള ദ്വീപിന് മുകളിലാണ് ഈ കൊട്ടാരം. ഈ സൗന്ദര്യം വാക്കുകളിൽ വിവരിക്കുക അസാധ്യം. മൗണ്ടൻ ക്ലൈംബിങ്, ഹോഴ്‌സ് റൈഡിംഗ്, ബോട്ട്  റോവിംഗ് എന്നിവയാണ് പ്രധാന വിനോദങ്ങൾ.

ലേക് ബ്ലെഡിനോട് ചേർന്നു സ്ഥിതിചെയ്യുന്നു  ട്രിഗ്ലാവ് നാഷണൽ പാർക്ക്. ജൂലിയൻ ആൽപ്‌സിനാൽ നിർമ്മിക്കപ്പെട്ടതാണ് ഈ പാർക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും. ഈ പാർക്കിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ രണ്ട് വഴികളുണ്ട്. ഒടുകിൽ ട്രിഗ്ലവ് പർവ്വതം കയറുക, അതല്ലെങ്കിൽ വോഗെൽ കേബിൾ കാർ ഉപയോഗിക്കുക. റിവർ റാഫ്റ്റിംഗും മൗണ്ടൻ ഹൈക്കിംഗും ആണ് രണ്ട് പ്രധാന വിനോദങ്ങൾ

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന  ചെറിയ പട്ടണമാണ് പോസ്‌റ്റോജന.  ഗുഹാമുഖങ്ങൾക്ക് പേര്കേട്ടതാണ്  ഈ നഗരം . ചില ഗുഹകൾ 20 കിലോമീറ്റർ വരെ നീളമുള്ളതാണ്. ചില ഗുഹകളിലൂടെ ട്രെയിനുകൾ ഓടുന്നു . വടക്കൻ പ്രദേശത്ത് ഒരു മധ്യകാലഘട്ടത്തിലെ കൊട്ടാരമുണ്ട്.  അസാധാരണ വാസ്തുശിൽപസൗന്ദര്യത്തിന് പേര് കേട്ടതാണ് കൊട്ടാരം. ഏതാണ്ട് ഒരു ഗുഹയെ മുഴുവനായി ഉപയോഗപ്പെടുത്തുന്നതുപോലെയാണ് ഈ കൊട്ടാരം രൂപപ്പെടുത്തിയിരിക്കുന്നത് . ഭൂപ്രകൃതിയും മനുഷ്യനിർമ്മിത വാസ്തുശിൽപവും സമ്മേളിച്ചിരിക്കുന്ന കാഴ്ചാനുഭവമാണിവിടെ നിന്നും ലഭിക്കുക .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.