വയനാട്ടില്‍ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

വയനാട്ടില്‍ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും

തർക്കം മുറുകി നിന്ന വയനാട്ടിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയായി . വയനാട്ടില്‍ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ ഷാനിമോളേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയുമാണ് ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. വടകരയുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമാനമായില്ല. പ്രഖ്യാപനം വൈകിട്ടുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അവസാനം വരെ മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.വി.പ്രകാശിന്റെ പേരുമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ച്‌ തീരുമാനം വിശദീകരിച്ചു. വയനാട്ടില്‍ സിദ്ദിഖ് എന്ന തീരുമാനം വന്നതോടെ ആലപ്പുഴയുടേയും ആറ്റിങ്ങലിന്റെയും കാര്യത്തില്‍ തീരുമാനം എളുപ്പമായി. ആറ്റിങ്ങലില്‍ അടൂര്‍പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കും. ഔദ്ദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും.

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.