യുഎഇയില്‍ 10 വര്‍ഷത്തെ വിസയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

യുഎഇയില്‍ 10 വര്‍ഷത്തെ വിസയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

യുഎഇയില്‍ നിക്ഷേപകര്‍ക്കും മികച്ച പ്രഫഷനലുകള്‍ക്കും 5 വര്‍ഷ-10 വര്‍ഷ വീസ നല്‍കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായുള്ള  അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. വന്‍കിട രാജ്യാന്തര നിക്ഷേപകര്‍ക്കു യുഎഇയിലെ സംരംഭങ്ങളുടെ 100% ഉടമസ്ഥാവകാശം നല്‍കാനും കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. നിക്ഷേപകര്‍ക്കു പുറമേ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം നൽകാനാണ് തീരുമാനം .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.