പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ

പത്മഭൂഷൺ അവാർഡ് ഏറ്റുവാങ്ങി മലയാളത്തിൻറെ സൂപ്പർസ്റ്റാർ മോഹൻലാൽ. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പത്മഭൂഷന്‍ ബഹുമതി ലഭിച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

അദ്ദേഹം ഹിന്ദിയടക്കം നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കിരീടം,ഭരതം, വാനപ്രസ്ഥം, ജനത ഗ്യാരേജ്, പുലിമുരുകൻ എന്നീ സിനിമകൾക്ക് അഞ്ച് നാഷണൽ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പത്മാജേതാക്കളായ 112 പേരില്‍ 45 പേരാണ് ഇന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
മോഹന്‍ലാലിനെ കൂടാതെ മലയാളികളായ ഐഎസ്ആര്‍ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്‍, സംഗീതജ്ഞനായ കെ ജി ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ മുഹമ്മദ് എന്നിവരും പത്മപുരസ്‌കാരം ഏറ്റുവാങ്ങി. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 

 

 

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.