ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് കോൺഗ്രസ്സ് മുതിർന്ന നേതാക്കൾ

ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് കോൺഗ്രസ്സ് മുതിർന്ന നേതാക്കൾ

K Sudhakaran
മുതില്‍ന്ന നേതാക്കളെല്ലാം മത്സര രംഗത്തു നിന്നും ഒഴിഞ്ഞതോടെയാണ് കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തെത്തിയത്തോടെ നിലപാട് മാറ്റി നേതാക്കൾ . ഇതോടെ കെ സുധാകരന്‍ അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റുകയായിരുന്നു. അതേസമയം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണം എന്നുതന്നെയാണ് ഡല്‍ഹിയിലെ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന പൊതു അഭിപ്രായം.ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് സുധാകരന്‍ വ്യക്തമാക്കി. . അതേസമയം ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്നാണ് പി.സി ചാക്കോയുടേയും നിലപാട്. അതേസമയം മത്സരിക്കാനില്ലെന്ന് ആവര്‍ത്തിക്കുകയാണ് വി.എം സുധീരന്‍.

എല്ലാവരും മാറി നില്‍ക്കുന്നെങ്കില്‍ പിന്നെ എന്തിന് ഉമ്മന്‍ചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പില്‍ ശക്തമാണ്. ഇതിന് മറുപടി എന്ന നിലയിലാണ് അവസാന ആയുധമെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെയും ഇറക്കുമെന്ന കെ സുധാകരന്റെ പ്രതികരണം. അതേസമയം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ചര്‍ച്ചകള്‍ പൂര്‍ത്തിയായി കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിടാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.