സി എസ് ആർ കോൺക്ലേവ് മാർച്ച് 6 ന് കൊച്ചിയിൽ

സി എസ് ആർ കോൺക്ലേവ് മാർച്ച് 6 ന് കൊച്ചിയിൽ

 

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ് അവതരിപ്പിക്കുന്ന സി എസ് ആർ കോൺക്ലേവിന്റെ രണ്ടാം പതിപ്പ് 6ന് കൊച്ചിയിൽ. ഒരു ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലെവ് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. സി എസ് ആർ ഇക്കോസിസ്റ്റം, കോർപ്പറേറ്റ് പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എന്ന വിഷയത്തിൽ നടത്തുന്ന കോൺക്ലെവ് അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളേയും അവസരങ്ങളേയും കുറിച്ചും ചർച്ച ചെയ്യുന്നു. അതോടൊപ്പം നോൺ ഫിനാൻഷ്യൽ റിപോർട്ടിന്റെ പ്രാധാന്യത്തെയും അവ കോർപ്പറേറ്റ് അക്കൗണ്ടബിലിറ്റിയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കും ചർച്ച വിഷയമാകുന്നു.

രണ്ടാം പതിപ്പിൽ 50 ഓളം കോർപ്പറേറ്റ് പ്രതിനിധികൾ, എൻ.ജി.ഒ, സാമൂഹിക സ്ഥാപനങ്ങൾ ഉൾപ്പെടെ മണപ്പുറം ഫിനാൻസ് എം.ഡി യും സി ഇ ഒ യുമായ വി.പി നന്ദകുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ജനറലും സി ഇ ഒ യുമായ ഡോ. മാധുർ ഗുപ്ത ഐ.എ.എസ്, ടാറ്റ ട്രസ്റ്റ് സി ഇ ഒ ഹാരിഷ് കൃഷ്ണസ്വാമി, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ നരേഷ് അഗർവാൾ, ചിക്കാഗോ ലയസ് ക്ലബ്ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് അഡ്മിനിസ്‌ട്രേറ്റർ റെബേക്ക ടീൽ ഡൗ എന്നിവർ പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് atashshah@kpmg.com, nfcsr@iica.in എന്ന മെയിൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.