വിങ് കമാണ്ടർ അഭിനന്ദൻ വാർദ്ധമാൻ മോചിതനായി..

വിങ് കമാണ്ടർ അഭിനന്ദൻ  വാർദ്ധമാൻ  മോചിതനായി..

ഭാരതമൊന്നാകെ പ്രാർത്ഥനകളോടെ കാത്തിരുന്ന ആ സുവർണ്ണ നിമിഷം . ഇന്ത്യയുടെ നയതന്ത്രവിജയം .വിങ് കമാണ്ടർ അഭിനന്ദൻ വാർദ്ധമാൻ മോചിതനായി . റാവൽപിണ്ടിയിൽ നിന്നും വ്യോമമാർഗം പ്രത്യേക വിമാനത്തിൽ ലാഹോറിൽ എത്തിക്കുകയും അവിടെ നിന്നും കരമാർഗ്ഗം വാഗാതിർത്തിയിലേക്ക് എത്തിക്കുകയുമായിരുന്നു . റെഡ്ക്രോസ്സ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത് വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ജെ ഡി കുര്യനാണ് അഭിനന്ദിനെ സ്വീകരിച്ചത് . അഭിനന്ദിൻറെ മാതാപിതാക്കളും വാഗാഅതിർത്തിയിൽ എത്തിയിരുന്നു . പഞ്ചാബ് മുഖ്യമന്ത്രിയ്ക്ക് പ്രോട്ടോകാൾ തടസ്സം കാരണം എത്തിച്ചേരാൻ കഴിഞ്ഞില്ല . ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും നയതന്ത്രപ്രതിനിധികളാണ് കൈമാറ്റ രേഖയിൽ ഒപ്പു വച്ചത് . അഭിനന്ദിനെ മോചിപ്പിക്കുന്നതിനെതിരെ ഇസ്ലാമാബാദ് ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന ഹർജ്ജി തള്ളി . അഭിനന്ദിനെ ഭീകരനായി പ്രഖ്യാപിക്കണമെന്നും യുദ്ധത്തടവുകാരനുള്ള യാതൊരു പരിഗണനയും കൊടുക്കരുതെന്നുമുള്ളതായിരുന്നു ഹർജ്ജി .

                                                                                                       

Photo Courtesy : Google/ images are subject to copyright   

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.