‘തെങ്കാശിക്കാറ്റ്’ ഇന്ന് തീയറ്ററുകളിലേക്ക്

‘തെങ്കാശിക്കാറ്റ്’ ഇന്ന് തീയറ്ററുകളിലേക്ക്

Thenkasi Kattu Movie Stills _1_

കേരളത്തില്‍നിന്ന്‌ തൊഴില്‍ തേടി തമിഴ്നാട്ടിലെത്തുന്ന മൂന്ന്‌ ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമായ ‘തെങ്കാശിക്കാറ്റ്’ ഇന്ന് തീയറ്ററുകളിലെത്തും. മിസ്റ്റ് സിനിമാസിന്റെ ബാനറില്‍ രഞ്ചുദാസ് കാഞ്ഞോളി, സുധീഷ് മാക്കോളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചചിത്രത്തിൻറെ സംവിധായകന്‍ ഷിനോദ് സഹദേവനാണ് . കാവ്യ സുരേഷ് ചിത്രത്തില്‍ നായികയാവുന്നു. രമാ ശശിധരന്‍, വിനോദ് അന്നാര, സുധീഷ് കാവഞ്ചേരി എന്നിവരുടെതാണ് തിരക്കഥ. സന്തോഷ് വര്‍മ, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഋഥ്വിക് എസ്. ചന്ദ് എന്നിവരാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് . ഷിഞ്ജിത്ത് കൈമലമാണ് ക്യാമറാമാന്‍. മെന്റോയ് ആന്റണി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ  ഹേമന്ത്, ബിയോണ്‍, രജീഷ് പുറ്റാട്, പത്മരാജ്, രതീഷ് ദേവന്‍, ഭീമന്‍ രഘു, ജയകൃഷ്ണന്‍, ബെന്നി തോമസ്, ഹരിശാന്ത്, സുനില്‍ സുഖദ, പ്രദീപ് കോട്ടയം, ഗായത്രി മയൂര, പൊള്ളാച്ചി രാജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.