അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍

അഭിനന്ദനെ നാളെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍

പാ​ക്കി​സ്ഥാ​ന്‍ ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​ന്ത്യ​ന്‍ പൈ​ല​റ്റ് വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ വെ​ള്ളി​യാ​ഴ്ച വി​ട്ട​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍.അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് തിരിച്ചേല്‍പിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്സിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന‍്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്.

പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദന്‍ പറത്തിയ ഇന്ത്യന്‍ മിഗ് അതിര്‍ത്തിയില്‍ വെടിയേല്‍ക്കുന്നതും അതിര്‍ത്തി കടന്ന് നിലംപതിക്കുന്നതും.ഇജക്‌ട് ചെയ്ത അഭിനന്ദ് പാക് സിവിലിയന്മാരുടെ പിടിയിലകപ്പെട്ടത് ഏറെനേരത്തെ ചെറുത്തുനില്‍പിന് ശേഷമാണ്. പിന്നീട് ക്രൂര മര്‍ദ്ദനം അരങ്ങേറി. പാക് സൈനികരുടെ കസ്റ്റഡിയിലും പീഡനമുണ്ടായെന്നാണ് സൂചനകള്‍. മുഖത്ത് രക്തംവാര്‍ന്ന നിലയിലും കൈകാലുകള്‍ കെട്ടിയ നിലയിലുമാണ് ആദ്യ വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നത്. കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലാണ് ചോദ്യം ചെയ്തത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനെതിരെ ഉയര്‍ന്നത്. ഇത് ലോക മാധ്യമങ്ങളിലും ചര്‍ച്ചയായി.

അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍റെ കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഉ​പാ​ധി​ക്കും ത​യാ​റ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ ജ​നീ​വ ഉടമ്പടിയുടെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ട്ട​യ​ക്ക​ണം. അ​ഭി​ന​ന്ദ​നെ ക​സ്റ്റ​ഡി​യി​ല്‍ വ​യ്ക്കു​ന്ന​ത് ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള ഉടമ്പടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ്ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.