49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയ സൂര്യ , സൗബിൻ മികച്ച നടൻമാർ ,ജോജു ജോര്‍ജ് മികച്ച സ്വഭാവ നടൻ , നിമിഷ സജയൻ മികച്ച നടി

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയ സൂര്യ , സൗബിൻ മികച്ച നടൻമാർ ,ജോജു ജോര്‍ജ് മികച്ച സ്വഭാവ നടൻ ,  നിമിഷ സജയൻ മികച്ച നടി

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു . സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് . 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.
ജയസൂര്യയേയും സൗബിൻ ഷാഹിറിനേയും മികച്ചനടന്മായി തിരഞ്ഞെടുത്തു . നിമിഷ സജയനാണ് മികച്ച നടി . മികച്ച സംവിധായകൻ ശ്യാമ പ്രസാദ് ( ഒരു ഞായറാഴ്ച്ച )മികച്ച സ്വഭാവ നടൻ ജോജു ജോര്‍ജ് , മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍ , മികച്ച സിനിമ ഒരു ഞായറാഴ്ച, മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിള്‍) , മികച്ച ഛായാഗ്രാഹകന്‍- കെ യു മോഹനന്‍ (കാര്‍ബണ്‍) ,മികച്ച തിരക്കഥാകൃത്ത്- മുഹസിന്‍ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലതാരം- മാസ്റ്റര്‍ മിഥുന്‍, മികച്ച പിന്നണി ഗായകന്‍- വിജയ് യേശുദാസ്, മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.