ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു . ഗ്രീൻ ബുക്ക് മികച്ച ചിത്രം

ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു . ഗ്രീൻ ബുക്ക് മികച്ച ചിത്രം

oscar

91-ാമത് ഓസ്ക്കാറില്‍ മികച്ച ചിത്രമായി ഗ്രീന്‍ ബുക്കിനെ തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം മെഹര്‍ഷല അലിക്ക് ലഭിച്ചു. ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഇസ് ബോണ്‍, വൈസ്, റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്ക് ലെന്‍സ്മാന്‍, ബൊഹ്മീയന്‍ റാപ്‌സഡി, ദ ഫേവറേറ്റ് എന്നിവയായിരുന്നു നോമിനേഷനില്‍ ഉള്ള ചിത്രങ്ങള്‍.

മികച്ച സംവിധായകനായി അല്‍ഫോണ്‍സോ കുറോണെ തിരഞ്ഞെടുത്തു. മികച്ച നടൻ റാമി മാലെക് , മികച്ച നടി ഒലീവിയ കോള്‍മാനുമാണ് . മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്ക്കാരം ഹന്ന ബീച്ച്‌ലര്‍ക്ക് ലഭിച്ചു. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രമാണ് ഹന്നയ്ക്ക് പുരസ്ക്കാരം നേടിക്കൊടുത്തത്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത് . ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.