ബെംഗളൂരുവില്‍ എയ്റോ ഷോ പാർക്കിങ് ഏരിയയിൽ തീപിടിത്തം! 300 ലേറെ കാറുകള്‍ കത്തിയമര്‍ന്നു.

ബെംഗളൂരുവില്‍ എയ്റോ ഷോ പാർക്കിങ് ഏരിയയിൽ തീപിടിത്തം! 300 ലേറെ കാറുകള്‍ കത്തിയമര്‍ന്നു.

ബെംഗളൂരുവില്‍ വ്യോമസേനയുടെ എയറോ ഷോ പാർക്കിങ് ഏരിയയിൽ തീപിടുത്തം. തീ പടര്‍ന്ന് പാര്‍ക്കിങ്ങ് ഏരിയയിലെ 300 ലേറെ കാറുകള്‍ കത്തിയമര്‍ന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.സമീപത്തെ പുല്‍പ്രദേശത്ത് പിടിച്ച തീ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് പടരുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല . യെലഹങ്കയിലെ എയറോ ഇന്ത്യ ഷോ 2019 പരിസരത്ത് ഇന്ന്  ഉച്ചയോടെയാണ് സംഭവം.പ്രദേശത്ത് പുക പടര്‍ന്ന് മൂടിയിരിക്കുകയാണ്. തുടര്‍ന്ന് താത്കാലികമായി ഷോ നിര്‍ത്തിവെച്ചു.തീ നിയന്ത്രണ വിധേയമായതായി ഫയര്‍ ആന്‍റ് എമര്‍ജന്‍സി തലവന്‍ എംഎന്‍ റെഡ്ഡി അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.