വാഗ്ദാന ലംഘനത്തിനെതിരെ സമരവുമായി കിസാന്‍ സഭ

വാഗ്ദാന ലംഘനത്തിനെതിരെ സമരവുമായി  കിസാന്‍ സഭ

അതിജീവനത്തിനായുള്ള പോരാട്ട സമരവുമായി മഹാനഗരത്തിലേക്ക് വീണ്ടും നടന്നടുക്കുന്ന കര്‍ഷക പോരാളികളുടെ കഷ്ടതകളെ ഇനിയും അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടുത്ത നിലപാടിനെ വെല്ലുവിളിച്ചു പതിനായിരക്കണക്കിന് കര്‍ഷകരാണ് രണ്ടാം ലോങ്ങ് മാര്‍ച്ചില്‍ അണി നിരന്നത്. കിസാന്‍ സഭ നയിക്കുന്ന ഈ കര്‍ഷക ലോങ് മാര്‍ച്ച്‌ അതിജീവനത്തിനായുള്ള പോരാട്ട സമരത്തിന്റെ രണ്ടാം ഘട്ടമാണ്. പാവപ്പെട്ട കര്‍ഷകരെ പ്രതീക്ഷകള്‍ നല്‍കി പറഞ്ഞു പറ്റിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ് കിസാന്‍ റാലി. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയിലൂടെ പോരാട്ട സമരത്തില്‍ പങ്കെടുത്തത്. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരമുഖത്തേക്കിറങ്ങിയത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെങ്കിലും കര്‍ഷക ആത്മഹത്യയില്‍ മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയിലെ ഈ അധ്വാന വര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ് . പാവപ്പെട്ട കര്‍ഷകരെ പ്രതീക്ഷകള്‍ നല്‍കി പറഞ്ഞു പറ്റിച്ച മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ് കിസാന്‍ റാലി. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയിലൂടെ പോരാട്ട സമരത്തില്‍ പങ്കെടുത്തത്. ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരമുഖത്തേക്കിറങ്ങിയത്. അഖിലേന്ത്യാ കിസാന്‍ സഭ നയിച്ച ലോങ്ങ് മാര്‍ച്ച്‌ രാജ്യത്തെ പോരാട്ട സമരത്തിന് പുതിയ അധ്യായമാണ് എഴുതി ചേര്‍ത്തത്. അന്ന് ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്ത ഒരു വലിയ വിഭാഗം നാസിക്കിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരും ആദിവാസികളുമായിരുന്നു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.