സൗദി അറേബ്യ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻറെ സന്ദർശനം നാളത്തേക്ക് മാറ്റി

സൗദി അറേബ്യ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻറെ സന്ദർശനം നാളത്തേക്ക് മാറ്റി

Unique Times

സൗദി അറേബ്യ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻറെ സന്ദർശനം നാളത്തേക്ക് മാറ്റി.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് പാക്കിസ്ഥാനിൽ എത്താനിരിക്കെയാണ് കാശ്മീർ ഭീകരാക്രമണത്തെ തുടർന്ന് സന്ദർശനം നാളേക്ക് മാറ്റിയത്. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ സന്ദർശനം മാറ്റിവച്ചതിന്റെ കാരണം ഇതുവരെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയിലുള്ള സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. അടുത്തുണ്ടായതിൽ വച്ച് രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ഭീകരാക്രമണം ആണിത്. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിയും തുടര്‍നടപടികളെക്കുറിച്ചും ഈ യോഗത്തിൽ ചര്‍ച്ച ചെയ്യും. ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ പുൽ‌വാമയില്‍ ചാവേറാക്രമണമുണ്ടായതിനു പിന്നാലെ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തെത്തിയിരുന്നു.

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.