ജമ്മു കാശ്മീരിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യുവരിച്ചവരില്‍ ഒരാൾ മലയാളി

ജമ്മു കാശ്മീരിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യുവരിച്ചവരില്‍ ഒരാൾ മലയാളി

Unique Times

ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ ഭീകരാക്രമണത്തിൽ 44 ജവാന്മാർ വീരമൃത്യുവരിച്ചു. വീരമൃത്യവരിച്ചവരിൽ ഒരു മലയാളി സൈനികനും ഉൾപ്പെടുന്നു. എഴുപതിൽ കൂടുതൽ ബസുകളിലായി 2547 ജവാന്മാർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെയാണ്‌ ആക്രമണം ഉണ്ടായത്. വയനാട് ലക്കിടി സ്വദേശിയായ വി.വി.വസന്തകുമാറാണ് വീരമൃത്യുവരിച്ച മലയാളി ജവാൻ. വസന്തകുമാർ സി.ആര്‍.പി.എഫ്.82-ാം ബറ്റാലിയന്‍ അംഗമാണ്. വസന്തകുമാറിന് സ്ഥാനക്കയറ്റം കിട്ടിയതിനെ തുടർന്ന് ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു. 80 ലേറെ സൈനികർക്ക‌് പരിക്കേറ്റിട്ടുണ്ട്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിവരടക്കമുള്ള ജവാന്മാർ കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സുരക്ഷയ്ക്കായി പോകുകയായിരുന്നു. അവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം കടന്നു പോകുന്ന വഴിയില്‍ ജയ്ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തുവായ ഐഇഡി നിറച്ച എസ്.യു.വി. ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരര്‍ സ്ഥാപിച്ച ഈ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ് അപകടം നടന്നത്.

കാശ്മീരിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ഭീകരാക്രമണം ആണിത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ‌് സ‌്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.2016-ല്‍ ഉണ്ടായ ഉറിയിലെ സേനാക്യാമ്പ് ആക്രമണത്തിൽ 23 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു അതിനുശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാ ഗാര്‍ഡ് സംഘങ്ങള്‍ ഇന്ന് അവന്തിപ്പോറയിലെത്തും. കടുത്ത സുരക്ഷാ വീഴ‌്ചയാണ‌് ആക്രമണത്തിന‌് കാരണമെന്നാണ് വിദഗ‌്ധരുടെ അഭിപ്രായം. സംഭവത്തിൽ സുരക്ഷാവീഴ‌്ച പരിശോധിക്കും.
ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഇന്ന് ജമ്മുകശ്മീർ സന്ദർശിക്കും. ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും.

 

 

Photo Courtesy : Google/ images are subject to copyright

           

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.