പുരസ്‌ക്കാരനിറവിൽ കേരളാപോലീസ്

പുരസ്‌ക്കാരനിറവിൽ കേരളാപോലീസ്

 

 

Kerala_Police_

കേരളം പൊലീസിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി . ദുബായില്‍ നടന്ന ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ കേരള പൊലീസ് അവതരിപ്പിച്ച ട്രാഫിക് ബോധവല്‍ക്കരണത്തിനുള്ള ഗെയ്മിഫിക്കേഷന്‍ സേവനത്തിനുള്ള പുരസ്കാരം കേരള പൊലീസിന് . സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള പോലീസിനെ പുരസ്കാരത്തിനര്‍ഹമാക്കിയത്.ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെ നിരവധി പ്രമുഖ ഏജന്‍സികളുടെയും, രാജ്യങ്ങളുടെയും എന്‍ട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം കൈവരിച്ചത്. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുതിയ മേഖലകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബോധവല്‍ക്കരണത്തിലും കൃത്യ നിര്‍വഹണത്തിലും കേരള പൊലീസ് മാതൃകയാവുകയാണ്.സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് വലിയ പൊതുജന പിന്‍തുണയാണ് കേരളാപോലീസിന് ലഭിക്കുന്നത്. പ്രശസ്തമായ സ്കോട്ലന്‍റ് പൊലീസിനെ പിന്‍തള്ളി ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ എറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ള പേജായി കേരള പൊലീസിന്‍റെ പേജ് മാറിയെന്നുള്ളതും ശ്രദ്ധേയമാണ് .

 

https://www.facebook.com/watch/?v=2249412468665462

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.