എ​സ്.​രാ​ജേ​ന്ദ്ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം രേ​ണു രാ​ജ് എ​ജി​ക്കു റി​പ്പോ​ര്‍​ട്ട് നൽകി

എ​സ്.​രാ​ജേ​ന്ദ്ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം  രേ​ണു രാ​ജ് എ​ജി​ക്കു റി​പ്പോ​ര്‍​ട്ട് നൽകി

മൂ​ന്നാ​റി​ല്‍ സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച്‌ പ​ഞ്ചാ​യ​ത്ത് പു​ഴ​യോ​ര​ത്തു ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച്‌ എ​ജി​ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ എ​സ്.​രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ ന​ട​ത്തി​യ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം പ​രാ​മ​ര്‍​ശി​ക്കാ​തെ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ്. എം​എ​ല്‍​എ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ എം​എ​ല്‍​എ​യു​ടെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ സ​ബ് ക​ള​ക്ട​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു എം​എ​ല്‍​എ രേ​ണു രാ​ജി​നെ അ​വ​ഹേ​ളി​ച്ച​ത്. അ​വ​ള്‍ ഇ​തെ​ല്ലാം വാ​യി​ച്ച്‌ പ​ഠി​ക്ക​ണ്ടേ, അ​വ​ള് ബു​ദ്ധി​യി​ല്ലാ​ത്ത​വ​ള്… ക​ള​ക്ട​റാ​കാ​ന്‍ വേ​ണ്ടി മാ​ത്രം പ​ഠി​ച്ച്‌ ക​ള​ക്ട​റാ​യ​വ​ര്‍​ക്ക് ഇ​ത്ര മാ​ത്ര​മേ ബു​ദ്ധി​യു​ണ്ടാ​കൂ.എന്നൊക്കെയായിരുന്നു എം​എ​ല്‍​എ പറഞ്ഞിരുന്നത് . എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രേ പാ​ര്‍​ട്ടി ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. എം​എ​ല്‍​എ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും തെ​റ്റാ​യ പെ​രു​മാ​റ്റം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ വ്യക്തമാക്കി . പ​രാ​മ​ര്‍​ശ​ത്തി​ല്‍ എം​എ​ല്‍​എ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു എം എൽ എ യും രംഗത്തെത്തി . സ​ബ് ക​ള​ക്ട​റെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ള്‍ എ​ന്ന​ത് അ​ത്ര മോ​ശം മ​ല​യാ​ളം വാ​ക്ക​ല്ലെ​ന്നു​മാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ന്‍റെ സം​സാ​രം ആ​ര്‍​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ങ്കി​ല്‍ ഖേ​ദി​ക്കു​ന്നെ​ന്നു പ​റ​ഞ്ഞ എ​സ്. രാ​ജേ​ന്ദ്ര​ന്‍, എം​എ​ല്‍​എ എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.