കോടിയേരിയെ കണ്ടത് പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്‌തി അറിയിക്കാന്‍- എന്‍.വാസു

കോടിയേരിയെ കണ്ടത് പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്‌തി അറിയിക്കാന്‍- എന്‍.വാസു

2364e67540b0367fc9fb5ab4a2470222

ശബരിമല കേസില്‍ പദ്മകുമാറിന്റെ പരസ്യ നിലപാടിലെ അതൃപ്തി അറിയിക്കാനാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒരു പൊളിറ്റിക്കല്‍ നോമിനിയാണ്. അതുകൊണ്ടു തന്നെയാണ് എ.കെ.ജി സെന്റെറിലെത്തി കോടിയേരിയോട് തന്റെ അതൃപ്‌തി തുറന്ന് പറഞ്ഞതെന്നും എന്‍.വാസു വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിധിയില്‍ പദ്മകുമാര്‍ തന്നോട് വിശദീകരണമോ റിപ്പോര്‍ട്ടോ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ വിശദീകരണം നല്‍കേണ്ടത് ഉത്തരവാദിത്തമാണ്. സ്വാഭാവികമായും അത്തരം വിശദീകരണം നല്‍കുമെന്നും എന്‍ വാസു പറഞ്ഞു. ഇന്നലെയാണ് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണര്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടതായി വിവരമുണ്ട്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ്‌ പദ്‌മകുമാര്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് പദ്മകുമാര്‍ വ്യക്തമാക്കിയതായാണ് സൂചന.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.