മണപ്പുറം 244.11 കോടി രൂപ അറ്റാദായം നേടി

മണപ്പുറം 244.11 കോടി രൂപ അറ്റാദായം നേടി

കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 244.11 കോടി രൂപ കടന്നു. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 171.73 കോടിയേക്കാള്‍ 42 ശതമാനം വര്‍ധനവാണു കമ്പനി നേടിയിരിക്കുന്നത്. സബ്സിഡിയറീസ് ഒഴിച്ചുള്ള കമ്പനിയുടെ അറ്റാദായം 24.4 ശതമാനം ഉയര്‍ന്ന് 210.83 കോടിയായി.

കമ്പനിയുടെ മൊത്തം വരുമാനം 1081.20 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 872.00 കോടിയേക്കാള്‍ 24 ശതമാനം വര്‍ധനവാണ് കമ്പനി നേടിയിരിക്കുന്നത്.

മണപ്പുറം ഗ്രൂപ്പിന്‍റെ ആകെ ആസ്തിയില്‍ 21.4 ശതമാനത്തിന്‍റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ആകെ ആസ്തി 14650.16 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 17783.06 കോടി രൂപയായി ഉയര്‍ന്നു.

അതേസമയം, രണ്ടുരൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്കാന് തൃശൂര്‍ വലപ്പാട് ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ  കമ്പനിയുടെ പ്രകടനം പ്രശംസനീയമാണെന്നും ഈ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മികച്ച ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണെന്നും കമ്പനി എം.ഡിയും, സിഇഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. 2014 മുതല്‍ ആരംഭിച്ച വൈവിധ്യവത്കരണത്തിന്‍റെ ഫലമായി  പുതിയ കമ്പനികളില്‍ നിന്നുള്ള ലാഭ വിഹിതവും ഗ്രൂപ്പിന്‍റെ മൊത്തം വരുമാനത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് ഇതു ഏറെ പ്രയോജനകരമാണെന്നും വി.പി നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പിന്‍റെ കീഴിലുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഈ ത്രൈമാസത്തോടെ ആകെ ബിസിനസ് 51.30 ശതമാനത്തിന്‍റെ വര്‍ധനവോടെ 3195.16 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളിവില്‍ 2728.94  കോടിയായിരുന്നു. ആശിര്‍വാദിന്‍റെ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തിലെ അറ്റാദായം 33.24 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ ഇത് 2.90 കോടി രൂപയായിരുന്നു. 928 ബ്രാഞ്ചുകളിലായി 16.66 ലക്ഷം ഉപഭോക്താക്കളാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സിനുള്ളത്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4872 ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ആശിര്‍വാദ് മൈക്രോഫിനാന്‍സ് രാജ്യത്തെ ആറാം സ്ഥാനത്തുള്ള നോണ്‍ഫിനാന്‍സ് മൈക്രോ ഫിനാന്‍സ്- മൈക്രോ ഫിനാന്‍സ് സ്ഥാപനമാണ്.

ഗ്രൂപ്പിന്‍റെ മറ്റു വായ്പ സ്ഥാപനങ്ങളായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്‍റെ ബിസിനസ് ഈ ത്രൈമാസത്തില്‍ 39.7 ശതമാനം ഉയര്‍ന്ന് 342.22 കോടിയില്‍ നിന്ന് 478.00 കോടി രൂപായായി. വാഹന വായ്പ സ്ഥാപനത്തിന്‍റേത് 499.81 കോടിയില്‍  നിന്ന് 975.54 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നു. ഗ്രൂപ്പിന്‍റെ സംയോജിത ആകെ ആസ്തിയില്‍ സ്വര്‍ണവായ്പ ഇതരസ്ഥാപനങ്ങളുടെ സംഭാവന 29.6 ശതമാനമാണ്.

സ്വര്‍ണ വായപ ഇനത്തിലും ഗ്രൂപ്പ് വന്‍ വളര്‍ച്ചയാണു കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 10.57 ശതമാനം വളര്‍ച്ച നേടി 12,524.91 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതു 11,327.08 കോടി ആയിരുന്നു. സ്വര്‍ണവായ്പ ശേഖരം കഴിഞ്ഞ വര്‍ഷത്തെ 62.34 ടണ്ണില്‍ നിന്ന് ഉയര്‍ന്ന് 66.3 ടണ്ണായി. 6.4 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.  2018 ഡിസംബര്‍ 31ലെ കണക്കു പ്രകാരം 23.80 ലക്ഷം പേരാണു കമ്പനിയില്‍ സജീവമായി സ്വര്‍ണവായ്പ ഇടപാടുകാരായിട്ടുളളത്. ഈ ത്രൈമാസത്തില്‍ 9.37 ശതമാനത്തിന്‍റെ വര്‍ധനവോടെ ശരാശരി വായ്പ ചെലവ് 48 ബേസിസ് പോയിന്‍റാണ്. 2018 ഡിസംബര്‍ 31ലെ കണക്കു പ്രകാരം ഗ്രൂപ്പിന്‍റെ ആകെ ആസ്തി 4,341.52 കോടിയാണ്. ഗ്രൂപ്പിന്‍റെ ഓഹരി നിരക്ക് 51.51 രൂപയും ഓഹരി സ്ഥിരത നിരക്ക് (മൂലധന പര്യാപതതാ അനുപാതം) 26.36 ശതമാനവുമാണ്.

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.