നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ബംഗാൾ സർക്കാർ: മമത ബാനർജിയുടെ ധര്‍ണ തുടരുന്നു

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ബംഗാൾ സർക്കാർ: മമത ബാനർജിയുടെ ധര്‍ണ തുടരുന്നു

Unique Times

ശാരദ ചിട്ടിഫണ്ട് അഴിമതി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ്കുമാറിന്റെ വസതിയിൽ റെയ്‌ഡ് ചെയ്യാനെത്തിയ സിബിഐ സംഘത്തെ കഴിഞ്ഞ ദിവസം രാത്രി കൊൽക്കത്ത പോലീസ് ബലമായി അറസ്റ്റ് ചെയ്തു. സിബിഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ധര്‍ണ തുടങ്ങി.കേന്ദ്രസര്‍ക്കാരിനെയും സിബിഐയെയും വെല്ലുവിളിച്ച് തുടങ്ങിയ ധർണ തിങ്കളാഴ്ച രാവിലെയും
തുടരുകയാണ്.
2013-ലെ വിവാദ കേസുകളായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകൾ അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ തലവനായിരുന്നു രാജീവ്.
ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. രാഷ്ട്രപതി ഭരണം സംസ്ഥാനത്തു ഏര്‍പ്പെടുത്തട്ടെ. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിക്കും. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന ധര്‍ണയ്ക്കിടെയാണ് അവരുടെ പരാമര്‍ശങ്ങള്‍. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മമതയുടെ വിമര്‍ശം.മോദി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ‘ധിക്കാര്‍’ റാലി നടത്തുമെന്നും അറിയിച്ചു. അതേ സമയം രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ശേഷം സത്യാഗ്രഹം ആരംഭിച്ച മമതയ്ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ബംഗാൾ സർക്കാരിന്റെ നടപടിയ്ക്കെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും.

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.