അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന

ravi-pujari

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും ഇയാളെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സെനഗലില്‍ രവി പൂജാരി എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. ബംഗളൂരു പൊലീസ് രവി പൂജാരിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.രാത്രിയിലാണ് പ്രതി പിടിയിലായെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഗുജറാത്തിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പൂജാരിയുടെ അറസ്റ്റ്ഗുജറാത്തിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പൂജാരിയുടെ അറസ്റ്റ് എന്നാണ് വിവരം. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്.

കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതിനെതിരെ രവി പൂജാരിക്കെതിരെ കേസുണ്ട്.നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ടിസ്ട്രി’ എന്ന സലൂണില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 ആണ് വെടിവെയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവെച്ച ശേഷം കടന്നുകളയുകയായിരുന്നു.
.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.