നിങ്ങളുടെ മനസ്സിന്റെ ശ്രദ്ധ വ്യതിചലിക്കുമ്പോൾ…

നിങ്ങളുടെ മനസ്സിന്റെ ശ്രദ്ധ വ്യതിചലിക്കുമ്പോൾ…

 

negative-thinking

ഇതാ പുതുവർഷം  വരവായി. നിങ്ങളുടെ പലരുടെയും ഉള്ളിൽ പല പുതിയ തീരുമാനങ്ങളും ഉണ്ടാകും. ഇതിൽ പകുതിയും ജീവിതത്തിന്റെ പ്രതിബന്ധങ്ങളിൽ പെട്ട്  ഉപേക്ഷിക്കപ്പെട്ടേക്കാം. അതുകൊണ്ട് പ്രധാനമായും 1.പോസിറ്റീവായിരിക്കുക. 2. ശ്രദ്ധ ലക്ഷ്യത്തിലുറപ്പിച്ചുനിർത്തുക. എന്നിവയാണ്. എങ്കിലേ ആഗ്രഹിച്ച ലക്ഷ്യം സാധിച്ചെടുക്കാനാകൂ. ശുഭാപ്തിവിശ്വാസവും ഏകാഗ്രതയും നമുക്ക് വേഗത്തിൽ കരുപ്പിടിപ്പിക്കാവുന്ന ഗുണങ്ങളാണെന്നത്  ആശ്വാസമുള്ള കാര്യമാണ്.

 

ആഗോളതലത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ശുഭാപ്തിവിശ്വാസികൾ ശാരീരികമായും മാനസികമായും കൂടുതൽ ആരോഗ്യമുള്ളവരാണെന്നാണ്. ശുഭാപ്തി വിശ്വാസികൾ പലപ്പോഴും അവരുടെ ഔദ്യോഗികജീവിതത്തിലും തിളങ്ങുന്നവരായിരിക്കും. പോസിറ്റീവായിരുന്നാൽ അത് നിങ്ങളുടെ ജീവിതദൈർഘ്യം വർധിപ്പിക്കും. അത് വിഷാദരോഗം കുറയ്ക്കും. മനസ്സിന്റെ സമ്മർദ്ദങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന്  മാത്രമല്ല,തൊഴിലിലും നല്ല ആവേശത്തോടെ പ്രവർത്തിക്കാൻ സാധിക്കും. വിവാഹബന്ധവും മെച്ചപ്പെടും. മാനസികസമ്മർദ്ദം മൂലം ഉണ്ടാകാൻ സാധ്യതയുള്ള അസുഖങ്ങൾ കുറയും. കൂടുതൽ സുഹൃത്തുക്കളെ നേടാൻ സാധിക്കും. നിങ്ങളുടെ സ്വാധീനപരിധി വർധിച്ചുകൊണ്ടേയിരിക്കും. പക്ഷെ നെഗറ്റീവ് ചിന്തകളുള്ള ആളുകളുടെ ഇടയിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാകാൻ സാധ്യത കുറവാണ്. നിങ്ങളുടെ മനസ്സിലേക്ക് കടന്നുകൂടുന്ന  നെഗറ്റീവ് ചിന്തകളെ മാറ്റിയെടുക്കാൻ നിങ്ങൾക്ക് സാധിക്കണം. അതിന് ബോധപൂർവ്വ ശ്രമം നടത്തണം. ആദ്യത്തെ കാര്യം നിങ്ങളുടെ അനുഗ്രഹങ്ങൾ എന്തൊക്കെയെന്ന്  മനസ്സിലാക്കലാണ്. അതിന്റെ ഒരു ലിസ്റ്റ് എപ്പോഴും ഉണ്ടാക്കണം. അത് എളുപ്പമാണെന്ന്  തോന്നുമെങ്കിലും അത്ര എളുപ്പമല്ല. നിങ്ങൾ ഈ നിമിഷം കയ്യിലുള്ള കഴിവുകളും കരുത്തും അവസരങ്ങളും തിരിച്ചറിയണം. അത് എഴുതിവെക്കണം. നന്ദിയാണ് പോസിറ്റീവായിരിക്കാനുള്ള അത്യപൂർവ്വമായ വഴി. ഇതാണ് ഏറ്റവും മികച്ച മനുഷ്യവികാരം. നന്ദിയുള്ളവരാകണമെങ്കിൽ അതിനുള്ള ലിസ്റ്റ് എഴുതിതയ്യാറാക്കണം. ലിസ്റ്റ് പൂർണ്ണമാക്കാൻ ദിവസങ്ങൾ എടുക്കും. ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായവും ഏറ്റെടുക്കണം. എഴുന്നേറ്റയുടൻ നിങ്ങൾക്ക് ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് എണ്ണിയെണ്ണി ഓർക്കാൻ ശ്രമിക്കണം. അതോടെ നിങ്ങളുടെ ജീവിതം പോസിറ്റീവ് ഊർജ്ജത്തോടെ ആരംഭിക്കാനാകും. ഇത് 45 ദിവസങ്ങൾ തുടർച്ചയായി ചെയ്യണം. അതോടെ നിങ്ങൾ തനിയെ പോസിറ്റീവ് ഊർജ്ജത്തിലേക്ക് ഉയരും. നിങ്ങളുടെ തീരുമാനത്തിലൊന്ന്  ശരീരഭാരം കുറയ്ക്കുക എന്നതാണെങ്കിൽ അത് ഒറ്റ രാത്രിയിൽ ഏതായാലും നടക്കാൻ പോകുന്നില്ല. ആഴ്ചകളോളം നീളുന്ന  തുടർച്ചയായ വ്യായാമങ്ങൾക്ക് ശേഷമാണ് നിങ്ങൾക്ക് എന്തെങ്കിലും ചെറിയ പുരോഗതി ഉണ്ടാകൂ. അതുകൊണ്ട് ആദ്യ മികച്ച റിസൽറ്റ് കിട്ടുന്നതിന് പോസിറ്റീവായിരുന്നാലേ സാധിക്കൂ.

അടുത്ത പേജില്‍ തുടരുന്നു

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.