വി.പി.നന്ദകുമാറിന് സ്റ്റേറ്റ് ഫോം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്സ്മാന്‍ 2018 അവാര്‍ഡ് സമ്മാനിച്ചു

വി.പി.നന്ദകുമാറിന് സ്റ്റേറ്റ് ഫോം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ്സ്മാന്‍ 2018 അവാര്‍ഡ് സമ്മാനിച്ചു

manappuram

കൊച്ചി: സ്റ്റേറ്റ് ഫോം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്.എഫ്.ബി.കെ)യുടെ, 2018 ലെ ബിസിനസ്സ്മാന്‍ അവാര്‍ഡ് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ, ശ്രീ.വി.പി.നന്ദകുമാറിന് സമ്മാനിച്ചു. എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വച്ച് നടന്ന എസ്.എഫ്.ബി.കെയുടെ 10-ാമത്തെ ബാങ്കിങ് എക്സെല്ലെന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്‍റര്‍നാഷണല്‍ മോനേറ്ററി ഫണ്ട്  അഡ്വൈസര്‍ പി ആര്‍ രവി മോഹനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാരിയര്‍, എസ്.എഫ്.ബി.കെ ജനറല്‍ സെക്രട്ടറി കെ.യു.ബാലകൃഷ്ണന്‍, എസ്.എഫ്.ബി.കെ പ്രസിഡന്‍റ് ജോസ് വി ജോസഫ് , കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി , നബാഡ് സി.ജി.എം ആര്‍.ശ്രീനിവാസന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ , കാത്തലിക് സിറിയന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ സി.വി.ആര്‍ രാജേന്ദ്രന്‍ ,ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍ , എസ്.എഫ്.ബി.കെ ചീഫ് പാട്രണ്‍ എബ്രഹാം തെരിയന്‍ എന്നിവര്‍ പങ്കെടുത്തു.

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.