മെസി അര്‍ജന്റീനിയന്‍ ടീമിൽ തിരിച്ചെത്തുന്നു

മെസി അര്‍ജന്റീനിയന്‍ ടീമിൽ തിരിച്ചെത്തുന്നു

lionel-messi-argentina-1472810923139

ആരാധകരെ ആവേശത്തിലാഴ്ത്തി മെസി അര്‍ജന്റീനിയന്‍ ടീമിലേക്ക് തിരികെ എത്തുന്നു. വെനസ്വേലയ്‌ക്കെതിരെ മാര്‍ച്ച്‌ 22ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസി അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോക കപ്പിൽ ഏറ്റുവാങ്ങേണ്ടിവന്ന നിരാശയ്‌ക്കൊടുവില്‍ ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസി ദേശീയ ടീമിലേക്ക് മടങ്ങി എത്തുന്നത്. ലോക കപ്പില്‍ ഫ്രാന്‍സിനോട് 43ന്റെ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ക്ലബ് ഫുട്‌ബോളില്‍ മാത്രമായിരുന്നു മെസിയുടെ ശ്രദ്ധ. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും മെസി വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വ്യാപകമായിരുന്നു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വാന്‍ഡ മെട്രോപൊളിറ്റാനോയിലാണ് വെനസ്വേലയ്‌ക്കെതിരായ അര്‍ജന്റീനയുടെ മത്സരം നടക്കുന്നത് എന്നതിനാല്‍ താരത്തിന് അധികം യാത്ര ചെയ്യേണ്ടതായി വരില്ലെന്നതും ഇവിടെ ഘടകമാകുന്നുണ്ട്. 2019ല്‍ അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ മെസിയെ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും, മെസി ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ലെന്നും അര്‍ജന്റീനിയന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനി പറഞ്ഞു.

റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 34ന് പരാജയപ്പെട്ട ശേഷം മെസി അര്‍ജന്റീനന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം ബാഴ്‌സലോണയില്‍ കളിക്കുന്നതില്‍ മാത്രമായിരുന്നു മെസിയുടെ ശ്രദ്ധ. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ മെസി വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മെസി വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്തുന്നത് ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.