വോട്ടിംഗ് യന്ത്രം തന്നെ ഉപയോഗിക്കും ബാലറ്റിലേക്ക് തിരികെ മടക്കമില്ലെന്ന് – മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

വോട്ടിംഗ് യന്ത്രം തന്നെ ഉപയോഗിക്കും ബാലറ്റിലേക്ക് തിരികെ മടക്കമില്ലെന്ന് – മുഖ്യ തിരഞ്ഞെടുപ്പ്  കമ്മിഷണർ

Unique Times

ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം തന്നെ ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ്  കമ്മിഷണർ  സുനിൽ അറോറ അറിയിച്ചു. ബാലറ്റ് പേപ്പറിലേക്ക് തിരികെമടക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തിൽ യാതൊരു ക്രമക്കേടുകളും നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യം മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

20 വർഷമായി തിരെഞ്ഞെടുപ്പുകളിൽ ഇവിഎം ആണ് ഉപയോഗിക്കുന്നത്. ഇവിഎം സുരക്ഷിതമാണ്. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുകൾ നടത്താൻ കഴിയുമെന്ന ഹാക്കറുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ഈ നിലപാട് വ്യക്തമാക്കിയത്. ഏതാനും വര്‍ഷങ്ങളായി വോട്ടിങ് മെഷീനെതിരെ നടക്കുന്ന പ്രചാരണങ്ങളൊന്നും കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം ഈ നിമിഷം വ്യക്തമാക്കി.

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.