പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി: കിഴക്കൻ ഉത്തർ പ്രദേശി​​​​​​​ലാണ് ചുമതല

പ്രിയങ്ക ഗാന്ധിയെ  എഐസിസി ജനറല്‍ സെക്രട്ടറിയാക്കി: കിഴക്കൻ ഉത്തർ പ്രദേശി​​​​​​​ലാണ് ചുമതല

പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കൻ ഉത്തർ പ്രദേശി​​​​​​​ൻറ ചുമതലയാണ്​ പ്രിയങ്ക ഗാന്ധിക്ക്​ നൽകിയിരിക്കുന്നത്​. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ അഴിച്ചുപണി. പ്രിയങ്ക ഗാന്ധി ഫെബ്രുവരി ആദ്യവാരംതന്നെ ചുമതലയേക്കും.
ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് സംഘടനാ ചുമതലയും നൽകി. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും, കൂടാതെ ഹരിയാനയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഗുലാം നബി ആസാദിനെയും നിയമിച്ചു.
മുൻ ലോക്​സഭാ തെരഞ്ഞെടുപ്പുകളിൽ സോണിയാ ഗാന്ധിക്ക്​ വേണ്ടി റായ്​ബറേലിയിൽ പ്രചാരണത്തിന്​ നേതൃത്വം നൽകിയിരുന്നത് പ്രിയങ്കയാണ്. പ്രചരണ പരിപാടികളിൽ പങ്കെടുത്തിരുനെങ്കിലും ഇതാദ്യമായാണ് പാര്‍ട്ടിയുടെ ഔദ്യോഗികസ്ഥാനത്തേക്ക്‌ പ്രിയങ്ക എത്തുന്നത് .

 

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.