ദരിദ്രമെങ്കിലും സമ്പന്നമായ ബർകിനാ ഫാസോ

ദരിദ്രമെങ്കിലും സമ്പന്നമായ ബർകിനാ ഫാസോ

burkina faso

ഒരു രാഷ്ട്രത്തിന്റെ   സാമ്പത്തികനിലവാരം  എങ്ങിനെയാണ് വിലയിരുത്തുക? പലർക്കും ഒരു രാഷ്ട്രം ധനികമെന്നാൽ അർത്ഥമാക്കുന്നത് അത് സാമ്പത്തികമായി മുന്നോട്ടെന്നതും  ദരിദ്രരമെന്നാൽ സാമ്പത്തികമായ പിന്നിൽ നിൽക്കുന്നതും  എന്നുമാണർത്ഥം. ഒരു രാജ്യത്തിന്റെ സമ്പന്നതയെ ഇതുപോലെ വിലയുരുത്തുന്നത്  വിഡ്ഢിത്തമാണെന്ന് കരുത്തുന്നില്ലങ്കിൽ  നമുക്ക് മുന്നോട്ട് പോകാം

ഈ പതിപ്പിൽ ആഫ്രിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നിലേക്കാണ് ഞങ്ങൾ നിങ്ങളെ കൊണ്ടുപോകുന്നത്. തീർച്ചയായും ബർകിനാ ഫാസോ  ധനപരമായ കരുത്തുകൊണ്ടല്ല  അതിന്റെ പ്രകൃതിസൗന്ദര്യത്തിന്റെ പേരിലാണ് ഏറ്റവും സമ്പന്നമായ രാഷ്ട്രമായി മാറുന്നത്. ഒരു യാത്രിനെ തൃപിതിപ്പെടുത്തുവാൻ ഉതകുന്ന പ്രകൃതിസൗന്ദര്യംകൊണ്ട്   അനുഗൃഹീതമാണ് ഈ രാഷ്ട്രം

ഇത് ഒരു മുൻ ഫ്രഞ്ച് കോളനിയായിരുന്നു . ബർകിന ഫാസോ സ്വാതന്ത്ര്യം നേടിയിട്ട്  ഏറെക്കാലമായിട്ടില്ല. മറ്റ്‌  ആഫ്രിക്കൻ രാഷ്ട്രങ്ങളെ  പോലെ ഈ രാജ്യവും വികസനത്തിൽ പാതയിലാണ് . കോളനി  ഭരണത്തിനൻറെ  മുൻപും  പിൻപുമുള്ള   കാലഘട്ടങ്ങൾ തമ്മിൽ വളരെ വ്യത്യാസപെട്ടിരിക്കുന്നു . ഇപ്പോഴത്തെ തലമുറ യൂറോപ്യൻ സംസകാരത്തേയും   പ്രത്യേകിച്ച്  ഫ്രഞ്ചുസംസകാരത്തെയും  അനുകരിക്കുന്നവരാണ് . ആ സ്വാധീനം എല്ലായിടത്തും പ്രകടമാണ് .

burkina

സമീപഭാവിയിൽ ഇത്രയ്ക്കധികം അട്ടിമറികൾ അനുഭവിച്ച രാജ്യമാണിതെന്ന്  കണ്ടാൽ മനസിലാകില്ല . ആഫ്രിക്കയിലെ മറ്റൊരു രാജ്യവും ഇത്രയ്ക്കധികം അട്ടിമറികൾ അനുഭവിച്ചിട്ടുണ്ടാകില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഈ രാജ്യം ഏകദേശം ആറോളം അട്ടിമറിശ്രമങ്ങൾ നേരിട്ടുണ്ട്. ഭാഗ്യത്തിന് ഇപ്പോൾ കാര്യങ്ങൾ ഒരു പരിധി വരെ സമാധാനപരമാണ്.

കൊളോണിയൽ ഭരണമായിരുന്നു  ഒരർത്ഥത്തിൽ ഈ രാജ്യങ്ങൾക്ക് ഇന്ന്  സന്തോഷിക്കാനുള്ള പല സമ്മാനങ്ങളും നൽകിയത്. കൊളോണിയൽ ഭരണത്തിന് ശേഷം ഭരണാധികാരികൾ കാര്യമായി ഒന്നും  ചെയ്തിട്ടില്ല . പകരം പൂർവ്വികരുടെ വഴി പിന്തുടരുക മാത്രമാണ് ചെയ്തത്. തോമസ് ശങ്കര മാത്രമാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചത്. രാജ്യത്തിന്റെ ഇപ്പോഴത്തെ പേരും തോമസ് ശങ്കരയുടെ സംഭാവനയാണ് . മുൻപേര്”അപ്പർ വോൾ” എന്നായിരുന്നു .

Burkina Faso_1

1982ലാണ് ശങ്കര ആദ്യമായി ജനങ്ങൾക്ക് മുന്നിലെത്തുന്നത് . സായേ സെർബോയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് ജീൻ ബാപ്റ്റിസ്റ്റ് ഊഡ്രാഗോ തോമസ് ശങ്കരയെ പ്രധാനമന്ത്രിയായി വാഴിച്ചു. . ജനങ്ങളാൽ വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരപ്പെട്ട നേതാവായിരുന്നു  ശങ്കര. അദ്ദേഹം അന്യായമായി തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം ജനം ഇദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്നു . തടവിന് ശേഷം വീണ്ടും പ്രസിഡന്റായി അധികാരത്തിലേറിയപ്പോൾ അദ്ദേഹമാണ് രാജ്യം ഇന്നുവരെ കണ്ടതിൽവെച്ചേറ്റവും ആശാവഹമായ സാമൂഹ്യ സാമ്പത്തിക പുനർഘടനാ പദ്ധതികൾ  നടപ്പിലാക്കിയത് . ഭൂപരിഷ്‌കരണം കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. ബഹുഭാര്യാത്വം നിർത്തലാക്കി. നിർബന്ധവിവാഹവും സ്ത്രീകളുടെ ചേലാകർമ്മവും  നിർത്തലാക്കി. റോഡ്, റെയിൽവേ വികസന പദ്ധതികൾ നടപ്പാക്കി. മികച്ച വിദ്യാഭ്യാസം കൊണ്ടുവന്നു . പക്ഷെ വിധി ക്രൂരമായിരുന്നു . അദ്ദേഹത്തെ അധികാരത്തിൽ നിന്നും  പുറത്താക്കിയെന്ന്  മാത്രമല്ല, അധികം വൈകാതെ അദ്ദേഹം ലോകത്തോട്  വിടപറയുകയും ചെയ്തു.

burkino faso

രാജ്യം കണ്ടതിൽവെച്ചേറ്റവും മഹാനായ ഒരു നേതാവിന്റെ ദുഖകരമായ തിരോധാനത്തെക്കുറിച്ച് പറയുന്ന  ഒരു കഥ മാത്രമല്ലിത്. ഈ മണ്ണിന്റെ വിധി മാറ്റിയെഴുതുന്നത് ലക്ഷ്യമാക്കിയുള്ള ആത്മാർത്ഥമായ പരിശ്രമത്തിന്റെ മരണം കൂടിയാണ് . ഈ രാജ്യത്ത് സന്തോഷവും സമാധാനവും അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമല്ലെങ്കിൽ  അതിന്റെ ഉത്തരവാദിത്വം രാജ്യം ഭരിക്കുന്ന ഭരണാധികാരികളിലാണ് നിക്ഷിപ്തമായിരിക്കുന്നത് .

ആശയക്കുഴപ്പുമുണ്ടെങ്കിലും തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന  പ്രശ്‌നങ്ങൾക്ക് കാരണം സ്വന്തം കർമ്മഫലമാണെന്നു  ഇവിടത്തെ ഭൂരിപക്ഷം ജനങ്ങളും  കരുതുന്നു . എങ്കിലും അവർ പ്രതീക്ഷ കളയാൻ തയ്യാറല്ല. ആ ആത്മവിശ്വാസം അഭിനന്ദനം അർഹിക്കുന്നതാണ് . അറിവില്ലായ്മ മൂലം ഭൂതകാലത്തിൽ നഷ്ടപ്പെട്ടതെല്ലാം  ടൂറിസത്തിലൂടെ തിരിച്ചുപിടിക്കാമെന്ന്  അവർ കരുതുന്നു . ഇക്കുറി അവർ കുറെക്കൂടി ജാഗരൂകരാണ്.

burkino

ബോബോ-ഡിയൂലാസ്സോ, അർലി നാഷണൽ പാർക്, ഡബ്‌ള്യു നാഷണൽ പാർക്ക്, ഊഗഡൂഗു, ഗൊറോം ഗൊറോം, സിന്റു, ലേക് ടാഗ്രല, സിനിയറെ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രങ്ങൾ.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബോബോ ഡ്യൂലാസോ ആണ് ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രം.

എല്ലാതരം  യാത്രക്കാരെയും ഒരുപോലെ ഈ കേന്ദ്രം ആകർഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത . നിശാജീവിതം ആസ്വദിക്കാൻ യാത്രികർ സാധാരണയായി എത്തുന്നത് ഇവിടെയാണ്. ലൈവ് സംഗീതവും നൃത്തപ്രകടനവും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

അർളി ദേശീയ പാർക്ക് മറ്റൊരു പ്രശസ്ത ടുറിസ്റ്റ്കേന്ദ്രമാണ്  . ദേശാടനപക്ഷികളുടെ സാന്നിധ്യത്താൽ ജനപ്രിയമാണിവിടം. സാഹസികരായ സന്ദർശകർക്ക് ട്രെക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്  . ഈ ട്രിപ്പുകളിൽ പങ്കെടുക്കുന്നത് വിനോദപ്രദമാണ് .

burkina faso3

ഊഗഡൂഗു ആണ് ബർകിനാ  ഫാസോയുടെ തലസ്ഥാനം. ഭരണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും ഇവിടെയാണ് . ബോബോ ഡ്യൂലാസ്സൊ പോലെ  തന്നെയാണ് ഇതും. നിശാജീവിതത്തിനും ഡാൻസ് ഷോകൾക്കും പേര് കേട്ട സ്ഥലമാണിത്. രാജ്യത്തെ ഏറ്റവും വലിയ വിപണിയാണ് ഗൊറോം ഗൊറോം. രാജ്യത്തെ ചരക്കുകളെയും കച്ചവടസാമാനങ്ങളെയും കുറിച്ച് മനസിലാക്കാൻ ഇവിടെ സന്ദർശിക്കുന്നത് ഗുണകരമാണ് .

സിൻഡു ചെങ്കുത്തായ കൊടുമുടികൾ നിറഞ്ഞ പാറക്കെട്ടുകളാണ്. അസ്തമയം കാണാൻ പറ്റിയ ഇടമാണ്. ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിൽ നിന്നും  സൂര്യാസ്തമയം ആസ്വദിക്കുകയെന്നത് വളരെ മനോഹരമായ അനുഭവമാണ് . ടാൻഗ്രെല തടാകം ഏറ്റവും ആകർഷകമായയിടമാണ് . ഹിപ്പൊപ്പൊട്ടാമസുകളുടെ സാന്നിധ്യമാണ് ഈ തടാകത്തെ സവിശേഷമാക്കുന്നത്. ആത്മാവിനെ പ്രകൃതിയിൽ നിന്നും  വേർപെടുത്താൻ സാധിക്കാത്ത  ചില അപൂർവ്വ സുന്ദര ഇടങ്ങിലൊന്നാണ് ഈ തടാകം.

രാജ്യത്തെ ഏറ്റവും ജനപ്രിയമായ വന്യമൃഗപാർക്കാണ് സിനിയെർ. സിംഹം , പുലി, ഹൈന എന്നിവയാണ് പാർക്കിൽ  സാധാരണ കാണപ്പെടുന്ന  മൃഗങ്ങൾ. ബർകിനാ ഫാസോയുടെ പ്രധാന ആകർഷണകേന്ദ്രങ്ങൾ ആരും അധികം എത്തിപ്പെടാത്ത ഉൾപ്രദേശങ്ങളിലാണ്. സംസ്‌കാരം, ഭക്ഷണം, കല, സംഗീതം, വാസ്തുവിദ്യാ  എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ബർകിനാ ഫാസോ പാചകവിദ്യയും പാശ്ചാത്യ ആഫ്രിക്കൻ പാചകരീതികളും  തമ്മിൽ വലിയ വ്യത്യാസമില്ല. കാരണം രണ്ടും അരി, ഉരുളക്കിഴങ്ങ്, ബീൻസ്, ഒക്ര എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ടൂറിസം മേഖലയിലെ വളർച്ച രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്നും  കരകയറ്റുമെന്ന്  കരുതുന്നു . ഇവിടത്തെ  80 ശതമാനത്തിൽ അധികം വരുന്ന  ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ഇപ്പോൾ കഴിയുന്നത്.വരണ്ട ഭൂപ്രദേശമാണ് ഇവിടെ. ഈ ഭൂപ്രകൃതി കൃഷിക്ക് അത്ര അനുയോജ്യമല്ല.  .  രാജ്യത്തിൻറെ പുരോഗതിക്ക് പുതിയ വികസന  സാധ്യതകൾ എത്രയും വേഗം പ്രവർത്തികമാക്കേണ്ടതുണ്ട്  . പുതിയ സർവ്വേകൾ സൂചിപ്പിക്കുന്നത് പ്രകാരം രാജ്യത്തെ നല്ലൊരു ശതമാനം കുട്ടികളും സ്ത്രീകളും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽ കഴിയുവരാണ് എന്നുള്ളതാണ്  . എന്നിരുന്നാലും  അത്യപൂർവ്വതകളുടെ ഈ  രാജ്യവും  യാത്രസ്നേഹികൾ കണ്ടിരിക്കേണ്ടതാണെന്നുള്ളതിൽ തർക്കമില്ല .

Photo Courtesy : Google/ images are subject to copyright

 

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.