ടാറ്റ ഹാരിയർ

ടാറ്റ ഹാരിയർ

Image 4

 

ഇന്ത്യയിൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന  എസ്‌യുവിയാണ് ടാറ്റ ഹാരിയർ. ഒരു പക്ഷെ ടാറ്റാ മോട്ടോഴ്‌സ് വിപണിയിൽ ഇറക്കിയ മികച്ച കാറുകളിൽ ഒന്നാണിത്. 2019 – ൽ വിപണിയിൽ ഇറക്കുന്നതിന് മുമ്പ്‌രാജസ്ഥാനിൽ നിന്നും  ഈ എസ്‌യുവി ഞങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്തത്.

 

ഡിസ്‌കവറി സ്‌പോർട്‌സിന്റെ അടിത്തറയായ എൽ 550 എന്ന  പ്ലാറ്റ്‌ഫോം തന്നെയാണ് ഹാരിയറിനുള്ളതും. ഇത് ഹാരിയറിനെ ആകർഷകത്വവും അളവഴകും പകരുന്നത്. പിന്നിൽ നിന്ന്  നോക്കുമ്പോൾ ചെറുതുപോലെ തോന്നിക്കുന്ന  സാധാരണ ജീപ്പ് പോലെയല്ല ഹാരിയർ. അത് റോഡ് നിറഞ്ഞ് കിടക്കുന്നു . ആകർഷകത്വം നിറഞ്ഞ മുൻഭാഗത്തിൽ വലിയ ഗ്രില്ലും എൽഇഡി ഡിആർഎല്ലും ഉണ്ട്. വിൻഡോ ലൈൻ പിൻഭാഗത്തേക്ക് നീളുന്നതാണ്. അത് ഒരു റാപ്പെറൗണ്ട് ലുക്കാണ് നൽകുന്നത്. സ്റ്റൈലിങും മികച്ചതാണ്.ഈയടുത്ത കാലത്ത് ടാറ്റയ്ക്ക് ലഭിച്ച വരദാനമാണ് പ്രതാപ് ബോസ്. ഇദ്ദേഹമാണ് ടാറ്റയുടെ പുതിയ കാറുകളെ ഡിസൈനിലും കാഴ്ചയിലും മികവാർന്നതാക്കുതിന് പിന്നിൽ അക്ഷീണം പ്രയത്‌നിക്കുന്നത്. വല്ലാതെ താഴേക്ക് ഇറക്കി ഘടപ്പിച്ചിട്ടുള്ള ഹെഡ്‌ലാമ്പുകൾ സാധാരണഗതിയിൽ അഭിപ്രായഭിന്നത ഉണ്ടാക്കാവുതാണെങ്കിലും അത് ഫ്‌ളാഷോടു കൂടി കാണുമ്പോൾ ആകർഷകമായി മാറുന്നു . ഇതിൽ കറുത്ത പ്രതലത്തിലാണ് ഈ ഹെഡ്‌ലാമ്പുകളെങ്കിൽ അത് ബമ്പറിന്റെ ഒരു ഭാഗമാണെന്ന്  തോന്നിച്ചേനെ . ഇത് ഡിസൈനിലെ ഒരു പോരായ്മയായി. മറ്റൊന്ന്  17 ഇഞ്ച് അലോയ് വീൽ തീരെ ചെറുതായിപ്പോയി എന്നതാണ്. ഈ ചെറിയ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ മനോഹരമായ ഡിസൈൻ ഉള്ള എസ്‌യുവിയാണ് ടാറ്റ ഹാരിയർ.

 

Image 7

 

ഇന്റീരിയറുകൾ നോക്കിയാൽ വില കൂടിയ ക്ലാസിൽപ്പെട്ട  വാഹനമാണെന്ന്  ഒറ്റയിടിക്ക് ബോധ്യപ്പെടും. ഡാഷിന്റെ മുകളിൽ സോഫ്റ്റ് ടച്ചുള്ള പദാർത്ഥങ്ങളാണ് ഉപയോഗി്ച്ചിരിക്കുന്നത്. ഓക് വുഡ് ഫിനിഷോടുകൂടിയ പ്ലാസ്റ്റിക് ട്രിമും ബ്രഷ്ഡ് അലൂമിനിയം ട്രിമും കാറിന്റെ എലഗന്റ് ലുക് കാത്തുസൂക്ഷിക്കുന്നു . ചോക്കലേറ്റ് ബ്രൗൺ  നിറമുള്ള ലെതർസീറ്റുകൾ മികച്ചതാണ്. ഇതേ ഫിനിഷ് ഡോർ പാഡുകളിലും ഹാൻഡിൽ ഗ്രാബിലും നിലനിർത്തിയിരിക്കുന്നു . അതും പെർഫൊറേറ്റഡ് ലെതർ ലുക്കോടെ.

 

അകം വിശാലമാണ്. അങ്ങിനെ തോന്നിപ്പിക്കുന്ന  രീതിയലാണ് സീറ്റുകളും ഡാഷ്‌ബോർഡും എല്ലാം ക്രമീകരിച്ചിരിക്കുന്നത്. പിൻസീറ്റുകൾക്ക് നല്ല ലെഗ്‌റൂം നൽകിയിരിക്കുന്നു . ഹെഡ്‌റൂമും നല്ലതുപോലെ നിലനിർത്തിയിട്ടുണ്ട്. സീറ്റുകൾ തുടയ്ക്ക് നല്ല സപ്പോർട്ട്  നൽകുന്നു . ദീർഘനേരം കംഫർട്ടോടെ   ഇരിക്കാൻ സാധിക്കും. മുൻസീറ്റുകൾ നല്ല ഷേപ്പാണ്. പുറംകാഴ്ചകൾ ശരിക്കും കാണാവുന്ന  രീതിയിൽ ഉയരവും കൃത്യമായി നിലനിർത്തിയിരിക്കുന്നു . റിയർ വ്യൂ മിറർ കാഴ്ചക്ക് വലുതാണെങ്കിലും ജംഗ്ഷനുകളിൽ എത്തുമ്പോൾ വൈൻഡ്  സ്‌പോട്ടുകൾ കാണിക്കുന്നു  എന്ന  പോരായ്മയുണ്ട്. യുഎസ്ബിയും ഓഡിയോ ഇൻപുട്ടിനുള്ള സംവിധാനവും പുറത്ത് ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്തവിധം ഘടിപ്പിച്ചിരിക്കുന്നു .

ഹാരിയറിന് 8.8 ഇഞ്ച് ടച് സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സംവിധാനം ഉണ്ട്. അതിൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഏഴ് ഇഞ്ച് സ്‌ക്രീനിൽ വാഹനവുമായി ബന്ധപ്പെട്ട  വിവരങ്ങൾ നൽകുന്നു , ഓഡിയോ, നേവിഗേഷൻ ഡാറ്റയും നൽകുന്നു .ഇൻഫൊടെയ്ൻമെന്റ് സംവിധാനം ഒമ്പത് സ്പീക്കറുകളോട് കൂടിയ ജെബിഎൽ സൗണ്ട് സിസ്റ്റം വഴിയാണ് ഓഡിയോ നൽകുന്നത്. ബൂട്ടിൽ ഒരു സബ് വൂഫറും ഉണ്ട്. ഓഡിയോ ക്വാളിറ്റി അപാരമാണ്. അത് ടാറ്റയുടെ ടിയാഗോ മുതലുള്ള കാറുകളിൽ അങ്ങിനെയാണ്. നിങ്ങൾക്ക് ക്രൂസ് കട്രോളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും ഡ്രൈവിങ് മോഡുകളും റിയർ വ്യൂ ക്യാമറകളും ഉണ്ട്.

അതേ സമയം, സീറ്റുകൾ വൈദ്യുതി വഴി പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്ന  പോരായ്മയുണ്ട്. അതുപോലെ ക്ലൈമറ്റ് കൺട്രോളിന് സിംഗിൾ സോൺ  സംവിധാനമേയുള്ളൂ. സൺറൂഫും ഇല്ല. ഇത് ഒരു പക്ഷെ വില ഒരു നിശ്ചിത പരിധിയിൽ പിടിച്ചുനിർത്തുതിന്റെ ഭാഗമായിരിക്കാം എന്ന്  കരുതാം.

 

ജീപ് കോംപസിൽ ഉള്ള അതേ ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്‌സോടെയുള്ള രണ്ട് ലിറ്റിർ ഡീസൽ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിൻ കോംപസിൽ 170 ബിഎച്ച്പിയായിരുെങ്കിൽ അത് ഹാരിയറിൽ 140 ബപിഎച്ച്പിയാക്കി ചുരുക്കിയിരിക്കുന്നു . ടോർക്ക് അതുപോലെ തന്നെ 350 എൻഎമ്മിൽ നിലനിർത്തിയിരിക്കുന്നു . ക്ലച്ചാണ് വ്യത്യസ്തമായിരിക്കുന്ന  മറ്റൊരു കാര്യം. ഗിയർഷിഫ്റ്റ് വളരെ ലൈറ്റാണ്. അതുകൊണ്ട് ജീപ്പിനേക്കാൾ എളുപ്പമാണ് കൈകാര്യം ചെയ്യാൻ. ചെറിയ വേഗതയിലും നല്ലതുപോലെ പ്രതികരിക്കും. നല്ല പെർഫോമൻസുമുണ്ട്. പെട്ടെന്ന്  100 കിലോമീറ്ററിലേക്ക് കുതിക്കും. അഞ്ച്, ആറ് ഗിയറുകളിൽ ദിവസം മുഴുവൻ ഓടിച്ചാലും വണ്ടി കൂളാണ്. ഇകോ, സിറ്റി, സ്‌പോർട്‌സ് എന്നീ  മൂന്ന്  മോഡുകളുണ്ട്. എഞ്ചിന് നിങ്ങൾ കരുതുന്ന  മികവില്ല. എഞ്ചിന് ചെറിയ വേഗതയിലും ഓവർസ്പീഡിലും ശബ്ദം അൽപം കൂടുതലാണെന്ന്  പറയാതെ വയ്യ.  സ്‌പോർടി കാറുകളുടേതുപോലെ സുഗമമല്ലെങ്കിലും കൈകാര്യം ചെയ്യാൻ എളുപ്പമാണ്. നേർരേഖയിൽ സുസ്ഥിരമായി ഓടാനുള്ള കഴിവുണ്ട്. പൊട്ടിയ റോഡിൽ സുഗമമായി കുതിച്ചുകൊള്ളും. യാത്രാസുഖവും അപാരമാണ്. നല്ല സസ്‌പെൻഷനും കൂണ്ടും കുഴിയും സുഗമമായി താണ്ടാനുള്ള കഴിവുമുണ്ട്. 235/65 ആർ17 എന്ന  ഹൈ പ്രൊഫൈൽ ടയർ അപാരമാണ്. നനഞ്ഞതും റഫുമായ റോഡ് കണ്ടീഷനുകളിൽ പ്രത്യേകം പ്രത്യേകം കൈകാര്യം ചെയ്യാവുന്ന  ടെറെയ്ൻ റെസ്‌പോസ് നോബുകൾ ഉണ്ട്. ഫ്രണ്ട് വീൽ ഡ്രൈവേ ഉള്ളൂ എങ്കിലും  മറ്റു വഴികളിൽ മറ്റ് ഫ്രണ്ട് വീൽ ഡൈവിംഗ് മാത്രമുള്ള വണ്ടികളേക്കാൾ  സുഗമമായി നീങ്ങാനുള്ള കഴിവ് ഹാരിയറിനുണ്ട്.

ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ഇഎസ്പി, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങി എല്ലാ ആധുനിക സംവിധാനവും ടാറ്റ ഒരുക്കിയിട്ടുണ്ട് ഹാരിയറിൽ. 2019 ജനവരിയിൽ മാത്രമേ  വില പ്രഖ്യാപിക്കൂ. പക്ഷെ എതിരാളികളുടെ ഇതേ മോഡലുകളേക്കാൾ കുറഞ്ഞ വിലയായിരിക്കുമെന്നതിൽ സംശയമില്ല. 13.5 ലക്ഷം മുതൽ 18 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്. കാഴ്ചയിലെ ഗാംഭീര്യം, അതിശയിപ്പിക്കുന്ന ഇന്റീരിയറുകൾ, പെർഫോമൻസ്, മികച്ച യാത്രാ സുഖം, വിശാലമായ സ്‌പേസ് ഇതെല്ലാം അനുകൂലമാണ്. ഒരു വിധത്തിൽ നോക്കൂമ്പോൾ, ഇത് മൂന്നിലൊന്ന് വിലയ്ക്ക് കിടു  ഡിസ്‌കവറി സ്‌പോർട്‌സ് ആണെന്ന്  പറയാതെ വയ്യ.

വിവേക് വേണുഗോപാൽ

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.