മഞ്ഞുകാലത്തെ വരണ്ട ചർമ്മത്തിന് പ്രകൃതിദത്ത പരിഹാരങ്ങൾ

മഞ്ഞുകാലത്തെ വരണ്ട ചർമ്മത്തിന് പ്രകൃതിദത്ത പരിഹാരങ്ങൾ

മഞ്ഞുകാലമിങ്ങെത്തിയല്ലോ . ചർമ്മത്തിന് പ്രത്യേക പരിചരണം ആവശ്യമായ സമയമാണിത്. ഇക്കാലത്ത് ചർമ്മം വരളുന്നതാണ്  ഏറ്റവും വലിയ തലവേദന. അൾട്രാവയലറ്റ് രശ്മികളോട് അതിവേഗത്തിൽ പ്രതിപ്രവർത്തിക്കുന്ന  ഒന്നാണ്  വരണ്ട ചർമ്മം . പ്രകൃതി തന്നെ ധാരാളം പ്രതിവിധികൾ നമുക്കായി ഒരുക്കിയിട്ടുണ്ട് . വാസ്തവത്തിൽ, നിങ്ങളുടെ അടുക്കളയിൽ തന്നെ ഇതിനുള്ള പ്രതിവിധിയുണ്ട്.

അതിനാൽ   തൊട്ടടുത്ത കോസ്മറ്റിക് ഷോപ്പിലേക്ക്ഓടേണ്ട കാര്യമില്ല . അതെ, ഇത്  തമാശയല്ല .

Milk-Cream-With-Honey

മിൽക് ക്രീമും തേനും

ഒരു ടേബിൾ സ്പൂൺ തേനും മിൽക് ക്രീമും നന്നായി മിക്‌സ് ചെയ്യുക. ആ മിശ്രിതം മുഖത്ത് പുരട്ടി നോക്കൂ. ഈ മിശ്രിതം ഏറ്റവും നല്ല പ്രകൃതിദത്ത മോയ്‌സ്ചറൈസർ ആണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കണം ഇന്നലെ ഉദ്ദേശിച്ച ഫലം ലഭിക്കുള്ളു . .

 

 

റോസ് വാട്ടറും സ്‌ട്രോബെറിയും

മഞ്ഞുകാലത്ത്‌ ലഭിക്കുന്ന  ഏറ്റവും രുചികരമായ പഴമാണ് സ്‌ട്രോബെറി. ഇത് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും നല്ലതാണ്. രണ്ടോ മൂന്നോ  സ്‌ട്രോബെറി എടുക്കുക.എന്നിട്ട് അത് നന്നായി  ഗ്രൈൻഡ് ചെയ്യുക. അതിലേക്ക് ഒന്നോ  രണ്ടോ ടേബിൾ സ്പൂൺ   റോസ് വാട്ടർ ചേർക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി .ഇരുപതു  മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് എന്ത് മാറ്റമാണ് മുഖത്ത് കൊണ്ടുവരുന്നതെന്ന്  നോക്കൂക. ആദ്യ ഉപയോഗത്തിൽ നിന്ന് തന്നെ മാറ്റം പ്രതീക്ഷിക്കാം.

കോക്കനട്ട്  ഓയിൽമിഴ്‌നാട്ടിലും  ധാരാളമായി കാണുന്ന വൃക്ഷമാണ് തെങ്ങ്. ദൈനംദിന പാചകത്തിന് നമ്മൾ കൂടുതലായി വെളിച്ചണ്ണ ഉപയോഗിക്കുന്നു . എല്ലാതരം ചർമ്മപ്രശ്‌നങ്ങൾക്കും പറ്റിയ സിദ്ധൗഷധമാണ് വെളിച്ചെണ്ണ. ഒരു ടേബിൾ സ്പൂൺ എണ്ണ എടുക്കുക. ചെറുതായി ചൂടാക്കുക. മുഖത്തൊഴികെ എല്ലായിടത്തും പുരട്ടുക.  ചർമ്മത്തിന് എണ്ണയെ വലിച്ചെടുക്കാനുള്ള കഴിവുണ്ട്. അത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

honey-oats

ഓട്ട്സും തേനും

ധാരാളം നാരുകളടങ്ങിയ ഓട്‌സ് ഈയിടെ പലരുടെയും പ്രാതലിലെ പ്രധാനവിഭവമായി മാറിയിട്ടുണ്ട് . ഇത് ആരോഗ്യത്തിന് നല്ലതാണെന്ന്  നമുക്കറിയാം. അതിൽ ഫൈബറും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇനി ഓട്‌സിനെ ഇഷ്ടപ്പെടാൻ മറ്റൊരു ഉപയോഗം  കൂടി പറയാം.  അരക്കപ്പ് ഓട്‌സും രണ്ടോ മൂന്നോ  സ്പൂൺ തേനും എടുത്ത് കലർത്തുക. അത് മുഖത്ത് പുരട്ടുക .. എിന്നിട്ട്  പത്തോ പതിനഞ്ചോ മിനിറ്റ് നേരം വെയ്ക്കുക. അതിനു ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയുക. ചർമ്മത്തിന് അസാധാരണ തിളക്കം കിട്ടുകയും ചർമ്മം മൃദുവാകുകയും ചെയ്യും . .

banana

 

വാഴപ്പവും മോരും

ഇന്ത്യക്കാർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പഴവർഗ്ഗമാണ് വാഴപ്പഴം  ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ട് തന്നെ വാഴപ്പഴംഎല്ലാ അടുക്കളകളിലും സാധാരണ ലഭ്യമാണ്. അത് നിങ്ങളുടെ ചർമ്മസംരക്ഷണത്തിന്  എത്രത്തോളം ഗുണകരമാണെന്ന് അറിയാമോ ? ഒരു പഴം എടുക്കുക. അത് നന്നായി ഇടിച്ച് കുഴമ്പാക്കുക. അതിൽ മോരൊഴിച്ച് കുഴയ്ക്കുക.  ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപനേരത്തിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകിക്കളയുക. ഇത്  ചർമ്മം വരളുന്നതിനെ  ഫലപ്രദമായി നേരിടാൻ സഹായിക്കും.

 

ഇനിയും മഞ്ഞുകാലം മോശംകാലമാണെ് കരുതുന്നുണ്ടോ? . ഒരു സീസണും മഞ്ഞുകാലം പോലെ സുഖകരമായിട്ടില്ല. അത് ഉത്സവങ്ങളുടെയും സന്തോഷത്തിന്റെയും കാലമാണ്. ഈ കുറുക്കുവഴികൾ പരീക്ഷിക്കുക. ആരോഗ്യത്തോടെയും സൗന്ദര്യത്തോടുകൂടിയും ജീവിക്കുക.

Photo Courtesy : Google/ images are subject to copyright

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.