കേരളത്തിൻറെ സ്വന്തം ലിറ്റൽ ഷെഫ് ഇന്ത്യയുടെ യൂത്ത് ഐക്കോൺ പദവിക്കരുകിൽ .. ഇനി വേണ്ടത് മലയാളികളുടെ അകമഴിഞ്ഞ പിന്തുണ

കേരളത്തിൻറെ സ്വന്തം ലിറ്റൽ ഷെഫ് ഇന്ത്യയുടെ യൂത്ത് ഐക്കോൺ പദവിക്കരുകിൽ .. ഇനി വേണ്ടത് മലയാളികളുടെ അകമഴിഞ്ഞ പിന്തുണ

യോനോ എസ് ബി ഐ യുടെ ഇന്ത്യൻ യൂത്ത് ഐക്കൺ മത്സരത്തിൽ അവസാന നാൽപ്പതു പേരിൽ നമ്മുടെ ലിറ്റൽ ഷെഫ് കിച്ചയും ഇടം നേടിയിട്ടുണ്ട് . മലയാളികളുടെ സ്വന്തം” പുട്ട് ” അമേരിക്കൻ ജനതയ്ക്ക് പ്രിയങ്കരമാക്കിയ കേരളത്തിന്റെ അഭിമാനം കിച്ചയ്ക്ക് അവസാന 20 പേരുടെ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ മലയാളികളുടെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണ് .
എൻ ബി സി ടെലിവിഷൻറെ ലിറ്റൽ ബിഗ്‌ഷോട്സ് പരിപാടിയിലൂടെയാണ് കിച്ച മിന്നും താരമായത് . ലോകപ്രശസ്ത ടെലിവിഷൻ അവതാരകൻ സ്റ്റീവ് ഹാർവയോടൊപ്പമാണ് കിച്ച ആ പരിപാടിയിൽ തിളങ്ങിയത് .ലോകമെമ്പാടുമുള്ള നിരവധി ടാലന്റഡ് കിഡ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏതാനും കുട്ടികളിൽ ഒരാളായിരുന്നു കിച്ച . മിഷേൽ ഒബാമയടക്കം പ്രമുഖർ അഥിതികളായെത്തിയ എലൻ ഡിജെനെറസിന്റെ പ്രശസ്തമായ ടോക് ഷോയിലാണ് നമ്മുടെ പുട്ടുകുറ്റിയുമായെത്തി പുട്ടുണ്ടാക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ചത് . മലയാളം വഴങ്ങാത്തവരെക്കൊണ്ട് പുട്ട് എന്നും പുട്ടുകുറ്റിയെന്നും പറയിപ്പിച്ചുകൊണ്ടാണ് കിച്ച അന്ന് എല്ലാപേരുടെയും കണ്ണിലുണ്ണിയായത് . ലിറ്റൽ ബിഗ്‌ഷോട്ട്സിലും എലൻ ഡിജെനെറസിന്റെ ഷോയിലും
പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും , മലയാളിയും എന്ന പദവിയും കിച്ചയ്ക്ക് സ്വന്തം .നിരവധി പ്രമുഖ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡറാണ് കിച്ച .കൊച്ചി ചോയ്സ് സ്കൂളിലെ രണ്ടാം ക്‌ളാസ്സ്‌ വിദ്യാർഥിയാണ് കിച്ച . സെൻട്രൽ അഡ്വെർടൈസിംഗിലെ വി .കെ .രാജഗോപാലിന്റെയും റൂബിയുടെയും മകനാണ് കിച്ച .നിധ ഏക സഹോദരിയും .

ഇന്ത്യയുടെ യൂത്ത് ഐക്കൺ ആയി കിച്ചയെ തിരഞ്ഞെടുക്കണമെങ്കിൽ നിങ്ങളോരോരുത്തരുടേയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണ് .നമ്മുടെ ഓരോ വോട്ടും നാം ഉൾപ്പെടുന്ന മലയാളി സമൂഹത്തിന്റെ അഭിമാനം വാനോളം ഉയർത്തിമെന്നുള്ളതിൽ സംശയമില്ല .

കിച്ചയ്ക്ക് വോട്ടു ചെയ്യാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://www.yonosbi20under20.com/nomineewall#!nominee_page

 

 

Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.